എണ്ണ വില ഇടിഞ്ഞു !
യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ എണ്ണ വിപണിയില്‍ വിലയിടിവ്. അസംസ്കൃത എണ്ണ വിൽപ്പനക്ക് നാലു ശതമാനത്തിെന്‍റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്ക് വിപണിയില്‍ ബാരലിന് 37 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. എന്നാല്‍ പിന്നീട് ചെറിയ തോതിലുള്ള ഉണര്‍വ് വിലയില്‍ രേഖപ്പെടുത്തി.
ട്രംപിനും ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എണ്ണവിപണിയില്‍ ഉണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എണ്ണവിപണി നേരത്തെ തന്നെ പ്രതിസന്ധി നേരിടുകയാണ്. വലിയ തോതിലുള്ള വിലയിടിവാണ് എണ്ണ വിപണിയില്‍ രേഖപ്പെടുത്തിയത്.