എന്താണ് അടല്‍ പെന്‍ഷന്‍ യോജന?:എങ്ങനെ അക്കൗണ്ട് തുറക്കാം!
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്ബത്തിക സുരക്ഷ നല്‍കുന്നതിന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. സ്വാവലമ്ബന്‍ യോജന എന്‍പിഎസ് ലൈറ്റ് സ്കീമിന് പകരമാണ് 2015 ല്‍ പദ്ധതി അവതരിപ്പിച്ചത്. ഇതിനു കീഴില്‍, 18 മുതല്‍ 40 വയസ്സിന് താഴെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
എങ്ങനെ പെന്‍ഷന്‍ നേടാം
എപിവൈ നിയന്ത്രിക്കുന്നത് പെന്‍ഷന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പിഎഫ്‌ആര്‍ഡിഎ).പദ്ധതിയുടെ വരിക്കാര്‍ക്ക് എല്ലാ മാസവും 1000 മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 2015 ഡിസംബര്‍ അവസാനിക്കുന്നതിനുമുമ്ബ് ഈ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക്, അക്കൗണ്ട് ഉടമ നല്‍കുന്ന മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ വരെ സംഭാവന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
പ്രതിമാസ സംഭാവന
പ്രതിമാസ സംഭാവന നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിമാസ പെന്‍ഷന്റെയും നിശ്ചിത തുകയെയും നിങ്ങള്‍ സംഭാവന ചെയ്യാന്‍ തുടങ്ങുന്ന പ്രായത്തെയും ആശ്രയിച്ചിരിക്കും. പെന്‍ഷന്‍ ആരംഭിക്കുന്നത് 60 വയസ്സിലാണ്. ഒരു വര്‍ഷം ഒരുതവണ പെന്‍ഷന്‍ തുക കൂട്ടാനോ കുറയ്ക്കാനോ എപിവൈ വരിക്കാരെ അനുവദിക്കും.ഉദാഹരണം ഉദാഹരണത്തിന്, നിങ്ങള്‍ 18 വയസില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പ്രതിമാസ സംഭാവന 42 രൂപയും 40 വയസില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംഭാവന 291 രൂപയുമാണ്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാല്‍, തൊഴിലാളിക്ക് നേരത്തേ പദ്ധതിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.പോസ്റ്റോഫീസുകളിലും എല്ലാ ദേശീയ ബാങ്കുകളിലും എപിവൈ സ്കീം ആരംഭിക്കാം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
അപേക്ഷകന് ആധാര്‍ നമ്ബറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. എപിവൈയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് നേരിട്ട് ബാങ്കുകളിലെത്താം. ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. നിങ്ങള്‍ക്ക് ഫോം ഡൗണ്‍ലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച ഫോം ബാങ്കില്‍ സമര്‍പ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണ എസ്‌എംഎസ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്ബറില്‍ ലഭിക്കും. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് എപിവൈയില്‍ നേരിട്ട് ചേരാനും ഓട്ടോ ഡെബിറ്റ് സൗകര്യം തിരഞ്ഞെടുക്കാനും കഴിയും.