എന്താണ് ഹാക്കിംഗ്? സ്വയം സുരക്ഷയ്ക്ക് വേണ്ടി പഠിക്കുന്നത് തെറ്റുണ്ടോ? ഭാഗം ഒന്ന്
ഈ കാലയളവിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഹാക്കിങ്ങിനെ കുറിച്ചാണ് എന്താണ് ഹാക്കിംഗ് അവയെ കുറിച്ച് പഠിക്കുന്നതിൽ തെറ്റുണ്ടോ ഉണ്ടോ? എന്നൊക്കെ പലരുടെയും ഉള്ളിൽ നില നിൽക്കുന്നുണ്ട്. വാസ്തവത്തിൽ ഹാക്കിംഗ് ഒരു കലയാണ് ആണ് അതിലൂടെ കബളിപ്പിക്കപ്പെടുന്നവരാണ് നമ്മളിൽ പലരും. നമ്മളെ അക്രമിക്കാൻ വരുന്നവരെ നമ്മളൊന്നും തടഞ്ഞു വെച്ചാലോ അങ്ങനെ വരുമ്പോൾ ഒരു പരിധിവരെ നമുക്ക് പിടിച്ചു നിൽക്കാം അതെങ്ങനെയാണ് അല്ലേ ഇതിനെ കുറിച്ച് കൂടുതൽ അടുത്തറിയുക എന്താണ് ഹാക്കിങ്?
ഒരു കമ്പ്യൂട്ടറിൻറെ യോ നെറ്റ്വർക്കുകളിലോ ഉള്ള ബലഹീനതകളെ തിരിച്ചറിയുന്നതിനാണ് ഹാക്കിംഗ്.
മാത്രമല്ല ഈ കാലങ്ങളിൽ വളരെ ദുരുപയോഗം ചെയ്യുന്നു. അവയെ ഇങ്ങനെയൊക്കെ നമുക്ക് തരണം ചെയ്ത് നിർത്താം അതിനുമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട് സൈബർലോകത്ത് നിലനിൽക്കുന്ന കുറ്റകൃത്യങ്ങൾ
ടെക്നോളജി ആശ്രയിച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അറിഞ്ഞിരിക്കേണ്ട സൈബർ കുറ്റകൃത്യങ്ങളാണ് ഇവ:
Computer Fraud: കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ സഹായത്താൽ അവരറിയാതെ നുഴഞ്ഞു കയറുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തി എടുക്കുന്നു
Privacy violation: സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ മുതലായവയിൽ ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പർ, അക്കൗണ്ട് വിശദാംശങ്ങൾ മുതലായ വ്യക്തിഗത വിവരങ്ങൾ മുതലെടുത്തുകൊണ്ട് ദുരുപയോഗം ചെയ്യുക
Identity Theft: മറ്റൊരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയും ആ വ്യക്തിയെ ആൾമാറാട്ടം നടത്തുകയും ചെയ്യുന്നു
Sharing copyrighted files/information: ഇബുക്കുകളും കമ്പ്യൂട്ടർ പ്രോഗ്രാമുകളും പോലുള്ള പകർപ്പവകാശ പരിരക്ഷിത ഫയലുകൾ വിതരണം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.
Electronic funds transfer: ബാങ്കിലെ കമ്പ്യൂട്ടർ നെറ്റ്വർക്കുകളിലേക്ക് അംഗീകൃതമല്ലാത്ത പ്രവേശനം നേടുന്നതും നിയമവിരുദ്ധമായ പണം കൈമാറ്റം നടത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
Electronic money laundering: മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ തീവ്രവാദ ധനസഹായം പോലുള്ള ഒരു ക്രിമിനൽ പ്രവർത്തനം വഴി വലിയ അളവിൽ പണം സമ്പാദിക്കുന്ന പ്രക്രിയയാണ് കള്ളപ്പണം വെളുപ്പിക്കൽ എന്നത്. യഥാർത്ഥ സ്രോതസ്സിൽ നിന്ന് അല്ലാതെ പണം സമ്പാദിക്കുന്നത് ഇതിൽ പെടും.
ATM Fraud: യഥാർത്ഥ ഉപഭോക്താവിന്റെ എടിഎം കാർഡ് പിൻ നമ്പറുകൾ തടസ്സപ്പെടുത്തുക. തടസ്സപ്പെടുത്തിയ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുക ആ വിവരങ്ങൾ ദുരുപയോഗം ചെയ്യുക
Denial of Service Attacks: ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് സെർവുകൾ ഭാഗികമായി തകർക്കുക ഇത് മൂലം ഏത് ഒരു ബിസിനസ്സിനെ തകർക്കാൻ വളരെ ആയാസകരം ആണ്
Spam: അനധികൃത ഇമെയിലുകൾ അയക്കുകയും അതിൽ കയറുന്ന തോട് കൂടി വിവരങ്ങൾ അവശ്യപ്പെടുകയും ചെയ്യുന്നു ഇതിൽ സാധരണയായി പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
ഹാക്കിങ് എന്താണ് എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് സൈബർ ലോകത്ത് നിലനിൽക്കുന്ന കുറ്റകൃത്യങ്ങളാണ് നാം ആദ്യം അറിഞ്ഞിരിക്കെണ്ടത് അവ മനസ്സിലാക്കുന്നതോടെ കൂടി വളരെ എളുപ്പത്തിൽ തന്നെ ഒരു ഹാക്കർന്റെ വഴികൾ മനസ്സിലാക്കാം അങ്ങനെ വന്നാൽ നമുക്ക് സ്വയം പ്രതിരോധിക്കാം
തുടർ ഭാഗത്തിനായി കാത്തിരിക്കുക ……
തയ്യാറാക്കിയത് :
യാസീൻ Emv (ടെക്നോളജി എക്സ്പേർട്ട്)