എഫ്ക്ക ഡിസൈനേഴ്സിനുള്ള ഐ ഡി കാർഡ് വിതരണവും സൗജന്യ മാസ്ക് വിതരണവും നടത്തി.
മെമ്പർഷിപ് ക്യാംപയിനിന്റെ ഭാഗമായി എഫ്ക്ക കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വെച്ച് നടത്തിയ പരിപാടിയിൽ നിലവിലെ മെമ്പർമാർക്കുള്ള ഐ ഡി കാർഡ് കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് കുങ്കഞ്ചേരി സാലിഹ് നാദാപുരത്തിനു നൽകി ഉത്ഘാടനം ചെയ്തു. മെമ്പർമാർക്കുള്ള സൗജന്യ മാസ്കുകൾ ജില്ലാ ട്രഷറർ ബഷീർ താമരശ്ശേരിയും നൽകി. ചടങ്ങിന് ജില്ലാ പ്രസിഡന്റ് ജിതിൻകാന്ത് അധ്യക്ഷം വഹിച്ചു.
ഗ്രാഫിക് ഡിസൈനേഴ്സിന്റെ സംസ്ഥാന തലത്തിലുള്ള സംഘടനയായ എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കമ്പ്യൂട്ടർ ആര്ടിസ്റ്റ് (efca) ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർമാർക്കുള്ള ഐ ഡി കാർഡ് വിതരണം നടത്തി.
ട്രേഡ് യൂണിയനായി ഗവണ്മെന്റ് രെജിസ്ട്രേഷനോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ സംഘടനയാണ് efca. ഡിസൈനർമാർക്കായി സംഘടിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും ഗവൺമെന്റിൽ നിന്നും മറ്റുമായി ആവശ്യമുള്ള സമയങ്ങളിലെ ഇടപെടലുകൾക്കായുള്ള വേദിയായി മാറാനും പറ്റുന്ന അംഗീകൃത സംഘടന എന്ന നിലക്ക് അംഗങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് efca. ഐ ഡി കാർഡോടെ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് മികച്ച സാധ്യതകളും കൂടുതൽ അംഗീകാരവും സ്വീകാര്യതയും ലഭ്യമാവുമെന്നു സംഘടന പ്രത്യാശ പ്രകടിപ്പിക്കുന്നു.