എയര്‍ടെല്‍ മൊബൈല്‍,ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ വാങ്ങുമ്ബോള്‍ ഡിസ്‍നി+ ഹോട്ട്‌സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്ന പ്ലാന്‍ അവതരിപ്പിച്ചു
എയര്‍ടെല്‍ മൊബൈല്‍, ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ വാങ്ങുമ്ബോള്‍ ഡിസ്‍നി+ ഹോട്ട്‌സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുന്ന പ്ലാന്‍ അവതരിപ്പിച്ചു.അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.
എയര്‍ടെല്‍ താങ്ക്സ് ആപ്പ് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി 499 രൂപ മുതലുള്ള എല്ലാ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 999 രൂപ മുതലുള്ള എല്ലാ എയര്‍ടെല്‍ എക്സ്‌സ്ട്രീം ഫൈബര്‍ പ്ലാനുകളിലും ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്ക്രിപ്ഷന്‍ 1 വര്‍ഷത്തേയ്ക്ക് സൗജന്യമായി ലഭിക്കുന്നു.