എയര്‍ ഇന്ത്യ- സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത മാര്‍ച്ചോടെ!
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാകും എന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ വാങ്ങാന്‍ തയാറായവരുടെ വിശദാംശങ്ങള്‍ ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കും. വില്പന സംബന്ധിച്ച് ഒട്ടേറെ നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍, സമയം ആവശ്യമാണെന്നും തിരക്കു കൂട്ടാനാവില്ലെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ടാറ്റ സണ്‍സ്, എയര്‍ ഇന്ത്യയിലെ 200 ജീവനക്കാരുടെ സംഘം എന്നിവ കമ്ബനി ഏറ്റെടുക്കാന്‍ താല്പര്യമറിയിച്ചു രംഗത്തുവന്നിട്ടുണ്ട്.