എയർ പ്യൂരിഫയർ മാസ്കുമായി എൽ.ജി. ഇനി ശുദ്ധവായു ശ്വസിക്കാം
കൊറോണ കാലത്തിന്റെ വരവോടെ ജനവീവിതത്തിന്റെ ഭാഗമായ ഒന്നാണ് ഫെയ്സ് മാസ്കുകൾ (മുഖ ആവരണം). അടുത്ത കാലത്തൊന്നും ഫേയ്സ് മാസ്കുകൾ നിത്യജീവിതത്തിൽ നിന്നും മാറില്ല എന്നും വ്യക്തമാണ്. ഇതോടെ ഫേസ് മാസ്കുകളിൽ പലരും പരീക്ഷണം ആരംഭിച്ചു.
ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്സ് ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാവുന്ന സ്പീക്കറുള്ള മാസ്ക് അടുത്തിടെ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു.
ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ എൽജി.
എയർ പ്യൂരിഫൈയർ മാസ്കുമായാണ് എൽജി പേർസണൽ പ്രൊട്ടക്റ്റീവ് ഉപകരണ സെഗ്മെന്റിലേക്ക് കടക്കുന്നത്. പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫൈയർ എന്ന് പേരിട്ടിക്കുന്ന മാസ്കുകൾ തിരഞ്ഞെടുത്ത വിപണികളിൽ ഉടൻ വില്പനക്കെത്തും എന്ന് എൽജി പത്രക്കുറിപ്പിൽ വ്യക്തമാക്കി. അടുത്ത ആഴ്ച നടക്കുന്ന IFA ബെർലിൻ എക്സിബിഷനിലാണ് എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫൈയർ അവതരിപ്പിക്കുക.