എല്ലാ ദേശീയ പാത ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനം നിലവിൽ വന്നു.
ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം അറിയിച്ചതിനെ തുടർന്ന് എല്ലാ ദേശീയ പാത ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് സംവിധാനം നിലവിൽ വന്നു. ഫാസ്റ്റ് ടാഗ് ഇല്ലാത്ത ആളുകൾക്ക് ഇരട്ടി തുക നൽകി മാത്രമേ ഇപ്പോൾ ടോൾപ്ലാസ കടക്കാൻ സാധിക്കുകയുള്ളു. ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നിട്ടും റീചാർജ് ചെയ്യാൻ മറന്നുപോയാൽ അധികം പണം നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ ഓൺലൈൻ റീചാർജ് സൌകര്യം ഉപയോഗിക്കാം. ടോൾടോൾ പ്ലാസയിലെ നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ തന്നെ ഫാസ്റ്റ് ടാഗ് ഡിറ്റക്ട് ചെയ്യുകയും പണം അക്കൌണ്ടിൽ നിന്നും പോവുകയും ചെയ്യുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്.ഫാസ്റ്റ് ടാഗ് അക്കൌണ്ടിൽ നിന്ന് നേരിട്ടാണ് പണം പോകുന്നത്. ഇതിനായി 20 ഓളം ബാങ്കുകളുമായി ഫാസ്റ്റ്ടാഗ് ചേർന്ന് പ്രവർത്തിക്കുന്നു. ബാങ്കുകൾ, യുപിഐ, ഇ-വാലറ്റുകൾ എന്നിവ വഴി ഫാസ്റ്റ്ടാഗ് അക്കൌണ്ട് റീചാർജ് ചെയ്യാൻ സാധിക്കും. ഫാസ്റ്റ്ടാഗ് റീചാർജ്ഗൂഗിൾ പേ, ഫോൺപേ, ഭീം യുപിഐ എന്നിവയിലൂടെ ഫാസ്റ്റ്ടാഗ് റീചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ ചില ആളുകൾ ഇത്തരം ആപ്പുകളൊന്നും ഉപയോഗിക്കാത്തവരാണ്. അതുകൊണ്ട് തന്നെ അത്തരക്കാർക്ക് ഓൺലൈനായി റീചാർജ് ചെയ്യാൻ ബാങ്കിന്റെ ഓൺലൈൻ സേവനത്തെ ആശ്രയിക്കേണ്ടി വരും. ഐഡിബിഐ ഫാസ്റ്റ്ടാഗ് എങ്ങനെയാണ് ഓൺലൈനായി റീചാർജ് ചെയ്യുന്നത് എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഐഡിബിഐ ഫാസ്റ്റ്ടാഗ്ഐഡിബിഐ ഫാസ്റ്റ് ടാഗിനുള്ള മെമ്പർഷിപ്പ് ഫീസ് 100 രൂപയാണ്. ഐ-നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആർടിജിഎസ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക്, ക്യാഷ് എന്നിവ ഉപയോഗിച്ച് ഇത് റീചാർജ് ചെയ്യാൻ സാധിക്കും. ഐഡിബിഐ ഫാസ്റ്റ്ടാഗ് യുപിഐ വഴി റീചാർജ് ചെയ്യുന്നതിന്, യുപിഐ ഐഡിയായ netc.vrn@idbi ഉപയോഗിക്കാം. ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺലൈനിൽ റീചാർജ് ചെയ്യാൻ ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കാം. ഓൺലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെഘട്ടം 1: നിങ്ങളുടെ യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.idbibank.in/fastag എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.ഘട്ടം 2: അക്കൌണ്ട് റീചാർജ് ചെയ്യാനായി പേയ്‌മെന്റ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകഘട്ടം 3: ടാഗ് / സിയുജി വാലറ്റ് റീചാർജ് തിരഞ്ഞെടുത്ത് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പണം അടയ്ക്കുക.ഘട്ടം 4: ലഭ്യമായ മുകളിലുള്ള ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.ഘട്ടം 5: ടേംസ് ആന്റ് കണ്ടീഷൻ എക്സപ്റ്റ് ചെയ്ത് പേയ്‌മെന്റ് നടത്തുക. ഓൺലൈൻനിങ്ങളുടെ ഐഡിബിഐ ഫാസ്റ്റ് ടാഗ് ഓൺലൈനായി റീചാർജ് ചെയ്യുന്നതിനുമുമ്പ് ഇതിനായി ഫീസുകളും നികുതികളും ഉണ്ടെന്ന കാര്യം അറിയേണ്ടതുണ്ട്. ഓൺലൈൻ റീചാർജുകൾക്കും ഫീസ് ബാധകമാകും. വാഹനത്തിന്റെ ക്ലാസ് അനുസരിച്ച് ഡെപ്പോസിറ്റ് നിരക്കുകളും ഉണ്ടായിരിക്കും. ഈ തുക ഫാസ്റ്റ് ടാഗ് അക്കൌണ്ട് ക്ലോസ് ചെയ്യുമ്പോൾ തിരികെ ലഭിക്കും.