എല്ലാ ലൈഫ്ഇൻഷുറൻസിന് ഇനി ആദായ നികുതി ഇളവ്;  

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നൽകുന്ന നികുതി ഇളവുകളുടെ നിബന്ധനകൾ പരിഷ്കരിച്ച് ആദായ നികുതി വകുപ്പ്. വാർഷിക പ്രീമിയം ഉയർന്ന ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം കണക്കാക്കി നികുതി ഈടാക്കാനാണ് നിർദേശം. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് നിലവിലെ നയം ഭേദഗതി ചെയ്യുന്നത്.

ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയിൽ പരമാവധി അഞ്ചു ലക്ഷം രൂപക്ക് വരെയാണ് നികുതി ഇളവ് എന്നാണ് സൂചന.2023 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഇഷ്യൂ ചെയ്ത പോളിസികൾക്ക്, ഒരു വ്യക്തി പ്രതിവർഷം അടക്കുന്ന മൊത്തം പ്രീമിയം അഞ്ച് ലക്ഷം രൂപ വരെയാണെങ്കിൽ മാത്രമേ ഇനി നികുതി ഇളവുകൾ ബാധകമാകൂ.

ആദായ നികുതി നിയമത്തിൻെറ 10(10ഡി) വകുപ്പ് പ്രകാരമുള്ള മെച്യൂരിറ്റി ആനുകൂല്യങ്ങൾക്കാണ് ഈ നികുതി ഇളവ് ബാധകമാകുക.പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഈ പരിധിക്കുള്ളിൽ അല്ല ഇൻഷുറൻസ് പ്രീമിയം, സം അഷ്വേർഡ് തുകയെങ്കിൽ പോളിസിയിൽ നിന്നുള്ള വരുമാനം ആ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുകയും ടിഡിഎസ് ചുമത്തുകയും ചെയ്യും.

യുലിപ് ഒഴികെയുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളുടെ നികുതി ഇളവ് നിബന്ധനകളിൽ മാറ്റമുണ്ട്. 2023-24 ലെ കേന്ദ്ര ബജറ്റിൽ ആണ് നികുതി വ്യവസ്ഥയിലെ മാറ്റം പ്രഖ്യാപിച്ചത്., കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്ക് “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്ന വിഭാഗത്തിന് കീഴിലുള്ള നികുതി ബാധകമായിരിക്കും. ഇൻഷുറൻസ് പോളിസികളിൽ തന്നെ ഉയർന്ന വരുമാനം നൽകുന്ന പോളിസികളും ഇപ്പോഴുണ്ട്.

ഇത്തരം നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന പ്രവണതക്ക് തടയിടാൻ പുതിയ നടപടി സഹായകരമാകും. ഉയർന്ന പ്രീമിയമുള്ള പോളിസികളുടെ നികുതി ആനുകൂല്യങ്ങൾ അസാധുവാക്കാനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് എകെഎം ഗ്ലോബൽ ടാക്സ് പാർട്ണർ അമിത് മഹേശ്വരി ചൂണ്ടിക്കാട്ടുന്നു.അതേസമയം ഇൻഷ്വർ ചെയ്തയാളുടെ മരണം മൂലം ലഭിക്കുന്ന തുകയ്ക്കുള്ള നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിന് ആദായനികുതി ബാധകമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team