എല്ലാ വിഭാഗ വാഹന നികുതി അടക്കേണ്ട തീയ്യതികളും ദീർഘിപ്പിച്ചു: മോട്ടോർ വാഹന വകുപ്പ്  


മോട്ടോർ വാഹന വകുപ്പ് നിലവിലെ കൊറോണ സാഹചര്യം മുൻ നിർത്തി എല്ലാ വിഭാഗ വാഹന നികുതികളും അടക്കേണ്ട തിയ്യതികൾ ദീർഘിപ്പിച്ചു. നിലവിലെ സാമൂഹിക അകലം പാലിക്കുക എന്ന അവസ്ഥയിൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്തതിനെയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ സാഹചര്യം പരിഗണിച്ചും ഇത്തരം ഒരു തീരുമാനം വാഹന ഉടമകൾക്ക് ഏറെ ആശ്വാസം നൽകും. തീരുമാനങ്ങൾ :

∅ സ്റ്റേജ് കാര്യേജ് ബസുകൾ

മാർച്ച് 31ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടക്കേണ്ട അവസാന തീയ്യതി 15/02/2020 ൽ നിന്നും 30/04/2020 ആയി ദ്വീർഘിപ്പിച്ചു. ജൂൺ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതിയിൽ 3 ൽ 1 ഭാഗം (1/3) ഇളവ്. അത് അടക്കാനുള്ള അവസാന തീയതി 14/05/2020.

കോൺട്രാക്ട് കാര്യേജുകൾ

ജൂൺ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതിയിൽ 20% ഇളവ്. അത് അടക്കേണ്ട അവസാന തീയ്യതി 14/04/2020 ൽ നിന്നും 30/04/2020 ആയി ദ്വീർഘിപ്പിച്ചു.

ഗുഡ്സ് കാര്യേജ്

ജൂൺ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടക്കേണ്ട അവസാന തീയ്യതി 30/04/2020 ൽ നിന്നും 15/05/2020 ആയി ദ്വീർഘിപ്പിച്ചു.

∅ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ
മാർച്ച് 31ന് നികുതി കാലാവധി അവസാനിച്ചവയുടെ നികുതി അടക്കേണ്ട അവസാന തീയ്യതി 14/04/20 ൽ നിന്ന് 30/04/20 ആക്കി ദ്വീർഘിപ്പിച്ചു.

ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓട്ടോ ടാക്സി

അത്തരം വണ്ടികളുടെ ഏപ്രിൽ 1 ന് ആരംഭിക്കുന്ന നികുതി മെയ് 15 നുള്ളിൽ ആണ് അടക്കേണ്ടത്.

കൂടാതെ G ഫോം സമർപ്പിക്കാനുള്ള അവസാന തീയ്യതി 31/03/2020 ൽ നിന്നും 30/04/2020 ആക്കി ദ്വീർഘിപ്പിച്ചു .

2020 മാർച്ച് 25 മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം, പുതിയ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്ന സാഹചര്യത്തില്‍‌, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുതിയ മോട്ടോർ സൈക്കിൾ, ത്രീ വീലർ, മോട്ടോർ കാർ എന്നിവക്കും, കൺസ്ട്രക്ഷൻ എക്യുപ്മെൻ്റ് വാഹനങ്ങൾക്കും, കേരള ഫിനാൻസ് ബിൽ 2020 ൽ പ്രഖ്യാപിച്ച ഒറ്റത്തവണ നികുതിയിൽ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനുദ്ദേശിച്ചിരുന്ന ഒറ്റത്തവണ നികുതിയിലെ വർദ്ധന ഒഴിവാക്കി.

31/03/2020 നോ അതിന് മുമ്പോ താത്കാലിക രജിസ്ടേഷൻ എടുത്തവയ്ക്കും രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ അപേക്ഷ സമർപ്പിച്ച വാഹനങ്ങൾക്കും മാത്രമാണ് ഇത് ബാധകം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team