എല്‍പിജി സിലിണ്ടര്‍ എങ്ങനെ ഒരു നിരക്കും കൂടാതെ ബുക്ക് ചെയ്യാം?
വീടുകളിലേയ്ക്ക് ആവശ്യമായ എല്‍പിജി സിലിണ്ടര്‍ പേടിഎം വഴി ബുക്ക് ചെയ്യുമ്ബോള്‍ എല്‍പിജി ഗ്യാസ് ഒരു നിരക്കും കൂടാതെ ബുക്ക് ചെയ്യാം. പേടിഎം ഒരു ലക്ഷം രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതിനാലാണിത്. നിലവില്‍ ജനുവരി 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, സബ്സിഡിക്ക് ശേഷം എല്‍പിജിയുടെ വില 700 രൂപ മുതല്‍ 750 രൂപ വരെയാണ്. പേടിഎമ്മില്‍ ആദ്യമായി സിലിണ്ടറിനായി ബുക്കിംഗ് നടത്തുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
എല്‍പിജി ബുക്കിംഗിന്റെ ആദ്യ പണമടയ്ക്കല്‍ ഐവിആര്‍എസും മറ്റ് മോഡുകളും വഴിയാണെങ്കിലും ഓഫര്‍ ബാധകമാണ്. എച്ച്‌പി, ഇന്‍ഡെയ്ന്‍, ഭാരത് ഗ്യാസ് എന്നിവയിലുടനീളം എല്‍പിജി ബുക്ക് ചെയ്യുന്നതിന് ക്യാഷ്ബാക്ക് സേവനം ലഭ്യമാണ്.വിജയകരമായ ബുക്കിംഗ് അല്ലെങ്കില്‍ പേയ്‌മെന്റ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും.
കാര്‍ഡ് സ്ക്രാച്ച് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങള്‍ക്ക് പേടിഎം ആപ്പിന്റെ ഓഫര്‍ വിഭാഗം സന്ദര്‍ശിക്കാം. ഓരോ സ്ക്രാച്ച് കാര്‍ഡും ഇഷ്യു ചെയ്ത തീയതി മുതല്‍ 7 ദിവസത്തിനുള്ളില്‍ കാലഹരണപ്പെടും.
ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് ‘തത്കാല്‍’ ബുക്കിംഗ് സേവനം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) തീരുമാനിച്ചിരുന്നു. ഈ പുതിയ സേവനം അനുസരിച്ച് ബുക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. സിലിണ്ടറിന്റെ ‘തത്കാല്‍’ ബുക്കിംഗിനായി ഉപയോക്താക്കള്‍ 25 രൂപ അധികമായി നല്‍കണം. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്താല്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും. ഒരു പരീക്ഷണമായാണ് തെലങ്കാനയില്‍ ‘ശിലഭാരത ജീവനം’ എന്ന പേരില്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.