എല്‍.ഐ.സിയുടെ വില്‍പന ഈ സാമ്ബത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന്​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവ്​ സുബ്രമണ്യന്‍ കൃഷ്​ണമൂര്‍ത്തി.  

ന്യൂഡല്‍ഹി: എല്‍.ഐ.സിയുടെ വില്‍പന ഈ സാമ്ബത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന്​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവ്​ സുബ്രമണ്യന്‍ കൃഷ്​ണമൂര്‍ത്തി.പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലൂടെ ഈ വര്‍ഷം 1.75 ലക്ഷം കോടി സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്​ പോവുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.ഭാരത്​ പെട്രോളിയത്തിന്‍റെ സ്വകാര്യവല്‍ക്കരണവും നാലാം പാദത്തില്‍ നടക്കും​. ഈ വര്‍ഷം സ്വകാര്യവല്‍ക്കരണത്തിന്‍റെ ചരിത്രത്തില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന വര്‍ഷമായിരിക്കും. ഗോള്‍ഡ്​മാന്‍ സാച്ചസ്​, സിറ്റി ഗ്രൂപ്പ്​​, ഗ്ലോബല്‍ മാര്‍ക്കറ്റസ്​ ഇന്ത്യ, നൊമുറ ഫിനാഷ്യല്‍ അഡ്​വൈസറി തുടങ്ങി 10ഓളം സ്ഥാപനങ്ങളെ എല്‍.ഐ.സി ഓഹരി വില്‍പനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപിച്ചിട്ടുണ്ട്​.എല്‍.ഐ.സിയുടെ വില്‍പനക്കുള്ള നിയമോപദേശം നല്‍കുന്നതിനായി സിറില്‍ അമര്‍ചന്ദ്​ മംഗളദാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team