എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി.പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേരള സംസ്ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം നടപ്പിലാക്കിയത്.
നമുക്ക് ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.
http://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച് ഡിജി ലോക്കര്‍ അക്കൗണ്ട് തുറക്കാം.
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം ‘get more now’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.ശേഷം ‘Education’ എന്ന സെക്ഷനില്‍ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക.
തുടര്‍ന്ന് ‘Class X School Leaving Certificate’ തെരഞ്ഞെടുത്ത് വര്‍ഷവും,രജിസ്റ്റര്‍ നമ്ബറും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കും സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്ക്), 0471 233 5523 (മറ്റ് നെറ്റ് വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം.