എസ്‌ഐപി തുടങ്ങിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്
മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി എസ്‌ഐപി തുങ്ങിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി . ജൂലായില്‍ എസ്‌ഐപി രജിസ്‌ട്രേഷന്റെ എണ്ണം 23.8 ലക്ഷമായി ഉയര്‍ന്നു . നിക്ഷേപം നിര്‍ത്തുന്നവരുടെ എണ്ണവും കുതിച്ചു . എന്നാല്‍ ജൂലായ് മാസത്തില്‍ മാത്രം 8,55,000 എസ്‌ഐപികളാണ് നിര്‍ത്തിയത്.കാലാവധി പൂര്‍ത്തിയാക്കിയവരില്‍ പലരും പുതുക്കുന്നില്ലെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. ഓട്ടോ റിന്യൂവല്‍ സംവിധാനമില്ലാത്തതിനാല്‍ ഒരോ വര്‍ഷത്തെ കാലാവധിയില്‍ എസ്‌ഐപി തുടങ്ങുന്നവര്‍ അതിനുശേഷം പുതുക്കാത്ത സ്ഥിതിയുമുണ്ട് .ഓഹരി വിപണി റെക്കോഡ് നേട്ടത്തിലായതിനാല്‍ ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായമാണ് ലഭിക്കുന്നത്.അതുകൊണ്ടുതന്നെ വരുംമാസങ്ങളില്‍ എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണo കുറഞ്ഞേക്കുമെന്നാണ് സൂചന .നടപ്പ് സാമ്ബത്തിക വര്‍ഷം 29.9 ലക്ഷം എസ്‌ഐപികളുടെ കാലാവധി തീരുകയോ നിര്‍ത്തുകയോ ചെയ്തു. മികച്ച ആദായം ലഭിച്ചതിനെ തുടര്‍ന്ന് നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു . ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത് .