എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; മെയ് 31-ന് ശേഷം  

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി.
– മെയ് 31 വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

– ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരേണ്ടതില്ല.
– ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന്‍ നേടാം.
– സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളു.
– പൊതു വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരിക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കു കൂട്ടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team