എസ്.ബി.ഐയില്‍ അപ്രന്റീസ്; ബിരുദക്കാര്‍ക്ക് അവസരം | 6160 ഒഴിവുകൾ  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 21 വരെ www.sbi.co.in/careersവഴി അപേക്ഷിക്കാം. 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ 424 ഒഴിവുണ്ട്.അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം. 20-28 വയസിനിടയിൽ പ്രായമുള്ളവർക്കാണ് യോഗ്യത.

ഉദ്യോഗാർഥി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS) അഭിരുചി പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. 15000 രൂപ സ്റ്റൈപന്റായി ലഭിക്കും. ഒരു വർഷമാണ് കാലാവധിജനറൽ/OBC/ EWS വിഭാഗക്കാർക്ക് 300 രൂപയാണ് ഫീസ്. ഒക്ടോബറിലോ നവംറിലോ ഓൺലൈനായി പരീക്ഷ നടത്തും.

ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശികഭാഷയിൽ ഉദ്യോഗാർഥിക്ക് പ്രാവീണ്യമുണ്ടായിരിക്കണം (അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി)60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആൻഡ് റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റിയൂഡ് എന്നീ നാല് വിഭാഗങ്ങളുണ്ടാകും. ഓരോ വിഭാഗത്തിലും 1 മാർക്കിന്റെ 25 ചോദ്യങ്ങൾ ഉണ്ടാകും.ഓരോ വിഭാഗത്തിനും 15 മിനിറ്റ് ആണ് സമയപരിധി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team