എൻട്രൻസ് പരീക്ഷ പ്രൊഫൈൽ പരിശോധിക്കാനും പിഴവുകൾ തിരുത്തനും അവസരം.  

തിരുവനന്തപുരം: എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കാനും പിഴവുകള്‍ തിരുത്താനും അവസരം. www.cee.kerala.gov.in വെബ്സൈറ്റിലെ ‘KEAM-2020 Candidate Portal’ ലിങ്കില്‍ കയറി പ്രൊഫൈല്‍ പേജിലെ ‘Memo Details’ ലിങ്കില്‍ നിന്ന് പിഴവ് അറിയാം. ഫോട്ടോ, ഒപ്പ് എന്നിവയില്‍ പിശകുള്ളവര്‍ക്കും ഫീസ് അടയ്ക്കാനുള്ളവര്‍ക്കും 7മുതല്‍ 10ന് വൈകിട്ട് 5വരെ സമയമുണ്ട്. അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇനി അവസരം നല്‍കില്ലെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. ഫാക്സ്, ഇ-മെയില്‍, തപാല്‍ വഴിയോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team