ഏറ്റവും പുതിയ 4 ഡിവൈസുകൾ അവതരിപ്പിച്ച് ആപ്പിൾ !
ന്യൂയോര്‍ക്ക്: ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ഒരു പിടി പുത്തന്‍ ആപ്പിള്‍ ഡിവൈസുകളാണ് അവതരിപ്പിച്ചത്. ആപ്പിളിന്റെ ‘ടൈം ഫ്ലൈസ്’ ഓണ്‍ലൈന്‍ പരിപാടിയിലാണ് പുതിയ ഡിവൈസുകള്‍ കമ്ബനി അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ചിലും ഐപാഡിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കുക്ക് പത്രസമ്മേളനത്തില്‍ തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചതോടെ ഐഫോണ്‍ 12 ടൈം ഫ്ലൈസ് പരിപാടിയുടെ അജണ്ടയിലില്ല എന്ന് വ്യക്തമായി.
അടുത്ത മാസം അവസാനത്തോടെ ഐഫോണ്‍ 12 അവതരിപ്പിക്കും എന്നാണ് വിവരം. അതേസമയം, ആപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ്.ഇ, എട്ടാം തലമുറ ഐപാഡ്, ഐപാഡ് എയര്‍ (2020) എന്നിങ്ങനെ ധാരാളം പുത്തന്‍ ഡിവൈസുകളാണ് ടൈം ഫ്ലൈസ് പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ചത്.
ഒപ്പം ആപ്പിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പാക്കും, ഐഒഎസ് 14, ഐപാഡോസ് 14, വാച്ച് ഒഎസ് 7 എന്ന് ലഭ്യമാവും എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ആപ്പിള്‍ പ്രഖ്യാപിച്ചു.
ടൈം ഫ്ലൈസ് പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ച ചില പ്രസക്തമായ ഡിവൈസുകള്‍ പരിചയപ്പെടാം.
ആപ്പിള്‍ വാച്ച് സീരീസ് 6
ടൈം ഫ്ലൈസ് പരിപാടിയില്‍ ആപ്പിള്‍ ആദ്യം അവതരിപ്പിച്ച ഉത്പന്നം ആണ് വാച്ച് സീരീസ് 6. രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളക്കാനുള്ള കഴിവാണ് ഈ വാച്ച് സീരീസ് 6ന്റെ പ്രധാന സവിശേഷത. ആപ്പിള്‍ വാച്ച് സീരീസ് 6-ന് മുന്‍ഗാമിയേക്കാള്‍ 20 ശതമാനം വേഗതയുള്ള എസ് 6 പ്രോസസറാണ്. മാത്രമല്ല എല്ലായ്‌പ്പോഴും ഓണ്‍ ആയിരിക്കുന്ന ഡിസ്‌പ്ലേ ആണ് പുത്തന്‍ മോഡലിന്. സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച ആപ്പിള്‍ വാച്ച് സീരീസ് 6 ഏഴ് നിറങ്ങളില്‍ വില്പനക്കെത്തും. 399 ഡോളറില്‍ ആണ് വില ആരംഭിക്കുന്നത്. ഇന്ത്യയില്‍ 40,900 രൂപ മുതല്‍.
ആപ്പിള്‍ വാച്ച് എസ്.ഇ
ഒരേ ഐഫോണിലേക്ക് ഒന്നിലധികം ആപ്പിള്‍ വാച്ച് ഉപകരണങ്ങള്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉപയോഗപ്രദമായ ഡിവൈസ് ആണ് ആപ്പിള്‍ വാച്ച് എസ്.ഇ. ഓട്ടോമാറ്റിക് ലൊക്കേഷന്‍ അറിയിപ്പുകള്‍, സ്‌കൂള്‍ ടൈം മോഡ് എന്നീ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ച് എസ്.ഇ ലക്ഷ്യമിടുന്നത് സ്‌കൂളില്‍ പോകുന്ന കുട്ടികളെ ആണെന്ന് വ്യക്തമാക്കുന്നു. ജി.പി.എസ്, നീന്തല്‍, കൃത്യമായ ഹൃദയമിടിപ്പ് തുടങ്ങിയ ട്രാക്ക് ചെയ്യുന്ന മികച്ച സവിശേഷതകള്‍ നിറഞ്ഞ ആപ്പിള്‍ വാച്ച് സീരീസ് 3-യുടെ നവീകരിച്ച പതിപ്പാണ് ആപ്പിള്‍ വാച്ച് എസ്.ഇ. ഫാള്‍ ഡിറ്റക്ഷന്‍, അള്‍ട്ടിമീറ്റര്‍, നീന്തല്‍ പ്രൂഫിംഗ് തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യും വിധമാണ് ആപ്പിള്‍ വാച്ച് എസ്.ഇ ഒരുക്കിയിരിക്കുന്നത്. 279 ഡോളര്‍ ആണ് ആപ്പിള്‍ വാച്ച് എസ്.ഇ യുടെ വില.
ഐപാഡ്
മുന്‍ തലമുറ ഐപാഡുകളിലെ മികച്ച ഫീച്ചറുകള്‍ക്കൊപ്പം എ12 ബയോണിക് ചിപ്പ്, ടച്ച് ഐഡി എന്നിവ പുത്തന്‍ ഐപാഡ് പതിപ്പില്‍ അധികമായെത്തിയിട്ടുണ്ട്. ആപ്പിളിന്റെ സ്മാര്‍ട്ട് കീബോര്‍ഡ് കവറും ആപ്പിള്‍ പെന്‍സിലും എട്ടാം തലമുറ ഐപാഡ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 329 ഡോളര്‍ മുതലാണ് അമേരിക്കയില്‍ പുത്തന്‍ ഐപാഡിന്റെ വില ആരംഭിക്കുന്നത്. വൈഫൈ 32 ജിബി മോഡലിന് 29,900 രൂപയും വൈഫൈ + സെല്ലുലാര്‍ 128 ജിബി മോഡലിന് 41,900 രൂപയും ആയിരിക്കും ഇന്ത്യയില്‍ വില. സില്‍വര്‍, സ്പേസ് ഗ്രേ, ഗോള്‍ഡ് ഫിനിഷുകളില്‍ എട്ടാം തലമുറ ഐപാഡ് വില്പനക്കെത്തും.
ഐപാഡ് എയര്‍ 2020
ഫ്ലാറ്റ് ബോര്‍ഡറുകളുള്ള റീഡിസൈന്‍ ചെയ്ത പാനലുകളുമായാണ് ഐപാഡ് എയര്‍ 2020 അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ ആപ്പിള്‍ പെന്‍സിലിനെ സപ്പോര്‍ട്ട് ഐപാഡ് എയര്‍ 2020-നുണ്ട്. പുത്തന്‍ ഐപാഡ് എയറിന് ഒരൊറ്റ പിന്‍ ക്യാമറയും 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയുമുണ്ട്. പവര്‍ ബട്ടണിലേക്ക് ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കൂടി ചേര്‍ത്തതാണ് ഐപാഡ് എയര്‍ 2020-ലെ മറ്റൊരു സവിശേഷത. 5 എന്‍എം പ്രോസസ് ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് എ14 ബയോണിക് ചിപ്പ് ഏറ്റവും മികച്ചതാണ് എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഐപാഡ് എയര്‍ 2019-നേക്കാള്‍ 40 ശതമാനം മികച്ച സി.പി.യു പ്രകടനവും 30 ശതമാനം മികച്ച ഗ്രാഫിക്‌സ് ഗ്രാഫിക്സും ഐപാഡ് എയര്‍ 2020-യ്ക്കുണ്ട് എന്നും ആപ്പിള്‍ അവകാശപ്പെടുന്നു.
ഐപാഡ് എയര്‍ 2020-യ്ക്ക് 599 ഡോളറില്‍ ആണ് വില ആരംഭിക്കുന്നത്. ഒക്ടോബറില്‍ ഇന്ത്യയിലെത്തും എന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ഐപാഡ് എയറിന്റെ വൈഫൈ മോഡലിന് (64 ജിബി) 54,900 രൂപയും വൈ-ഫൈ + സെല്ലുലാര്‍ 256 ജിബി മോഡലിന് 66,900 രൂപയും ആയിരിക്കും വില. സില്‍വര്‍, സ്പേസ് ഗ്രേ, റോസ് ഗോള്‍ഡ്, ഗ്രീന്‍, സ്‌കൈ ബ്ലൂ എന്നീ നിറങ്ങളില്‍ ഐപാഡ് എയര്‍ 2020 ലഭ്യമാവും.