ഐടിആര്‍ നല്‍കാനുള്ള നിശ്ചിത തീയതി ജനുവരി 10 വരെ നീട്ടി!  

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ നേടിയ വരുമാനത്തിന് 2020-21 (എ.വൈ 21) അസസ്മെന്റ് ഇയര്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) നല്‍കാനുള്ള നിശ്ചിത തീയതി കേന്ദ്ര ഡയറക്റ്റ് ടാക്സ് ബോര്‍ഡ് (സിബിഡിടി) ബുധനാഴ്ച നീട്ടി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ സമയപരിധി 2021 ജനുവരി 10 ആണ്. ഇത് മൂന്നാം തവണയാണ് ഐടിആര്‍ നല്‍കാനുള്ള അവസാന തീയതി നീട്ടുന്നത്. സാധാരണയായി എല്ലാ വര്‍ഷവും ജൂലൈ 31 ന് വരുന്ന സമയപരിധി ആദ്യം നവംബര്‍ 31 വരെയും പിന്നീട് ഡിസംബര്‍ 31 വരെയും പിന്നീട് ഇപ്പോള്‍ ജനുവരി 10 വരെയുമാണ് നീട്ടിയിരിക്കുന്നത്. ഐടിആര്‍ -1, ഐടിആര്‍ -4 വിഭാഗങ്ങള്‍ക്ക് കീഴിലുള്ളവര്‍ക്കാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.ഐടിആര്‍ -1, ഐടിആര്‍ -4 എന്നീ ഫോമുകള്‍ പ്രധാനമായും ശമ്ബളം ലഭിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഈ കാലതാമസത്തിന് പിഴയോ അല്ലെങ്കില്‍ വൈകിയതിനുള്ള റിട്ടേണ്‍ ഫയലിംഗ് ഫീസോ നല്‍കേണ്ടി വരും. ഇത് നികുതിദായകന്റെ മൊത്തം വരുമാനം 5 ലക്ഷം രൂപ കവിയുമെങ്കില്‍ മാത്രമേ ബാധകമാകൂ. ആദായനികുതി റിട്ടേണ്‍സ് (ഐടിആര്‍) ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന്, ഒരു വ്യക്തി അത് പരിശോധിക്കേണ്ടതുണ്ട്. ഫയല്‍ ചെയ്ത 120 ദിവസത്തിനുള്ളില്‍ റിട്ടേണ്‍ പരിശോധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team