ഐഫോണും ഐപാഡും, മാക്ബുക്കും മാത്രമല്ല ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ആപ്പിൾ കാറുകളും
ഐഫോണും, ഐപോഡും, മാക്ബുക്കും മാത്രമല്ല കാലാനുസൃതമായ ബിസിനസ് വിപുലീകരണത്തിൻെറ ഭാഗമായിസെൽഫ് ഡ്രൈവിങ് കാറുകളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ. ഇലക്ട്രിക് വാഹനങ്ങളാണ് ആപ്പിൾ പുറത്തിറക്കുക. നാല്- അഞ്ചു വര്‍ഷങ്ങൾക്കുള്ളിൽ തന്നെ ആപ്പിൾ കാറുകൾ നിരത്തിലിറങ്ങും എന്നാണ് സൂചന.
100 കോടി ഡോളറിലേറെ ചെലവഴിച്ചാണ് പരീക്ഷണങ്ങൾ. 2014ലാണ് ആപ്പിളിനെ വൈദ്യുതി കാർ പദ്ധതി ആരംഭിച്ചത് എങ്കിലും കുറച്ചുകാലം പ്രോജക്ടിനെക്കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. വീണ്ടും സെൽഫ് ഡ്രൈവിങ് കാറുകൾ പുറത്തിറക്കാൻ ആപ്പിൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ സജീവമായി പുറത്തു വരികയാണ്.
അത്യാധുനിക സെൻസറുകൾ ഉൾപ്പെടെയുള്ള കാറുകൾ എന്തായാലും ഈ രംഗത്ത് പുതുചരിത്രം ആയേക്കും. മൾട്ടിനാഷണൽ ടെക്നോളജി കമ്പനി എന്ന നിലയിലുള്ള ആപ്പിളിനെ വൈദഗ്ധ്യം ഐകാര്‍ ലോകത്തിൻെറ ശ്രദ്ധയാകര്‍ഷിയ്ക്കാൻ കാരണമാകും. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ ഓടിച്ചു പരീക്ഷിക്കാനുള്ള ലൈസൻസ് കാലിഫോർണിയ മോട്ടോർ വാഹനവകുപ്പ് ആപ്പിളിന് നേരത്തെ തന്നെ നൽകിയിരന്നു. വാഹനത്തിനായുള്ള ബാറ്ററി ആപ്പിൾ സ്വയം വികസിപ്പിക്കും.
ഇലക്ട്രിക് കാർ നിർമ്മിക്കുന്നതിന് ഹ്യൂണ്ടായിയുമായി കമ്പനി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹന നിര്‍മാണ മേഖലയിൽ ആപ്പിളിന് മുൻ പരിചയമില്ലാത്തതിനാൽ മറ്റു കമ്പനികളുമായി ചേര്‍ന്നാകും ആപ്പിൾ ഈ രംഗത്ത് എത്തുക എന്നും സൂചനയുണ്ട്. അതേസമയം ഇതുസംബന്ധിച്ച് ആപ്പിൾ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.