ഐഫോൺ ഉപഭോക്താക്കൾക്കും ഇനിമുതൽ വാഴ്സ്പ് പ്രൊഫൈൽ ഫോട്ടോകളുടെ സ്‌ക്രീൻഷോട്സ് എടുക്കാനാവില്ല  

ഈ വർഷം മാർച്ചിൽ, മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ആൻഡ്രോയിഡ് ഉപയോക്താക്കളെ തടയാൻ വാട്ട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഉപയോക്താക്കളുടെ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാട്സ്ആപ്പ് പ്ലാറ്റ്‌ഫോം ഫെബ്രുവരി മുതൽ ഈ ഫീച്ചറിൽ പ്രവർത്തിക്കുന്നു.

ഇപ്പോൾ, iOS ഉപയോക്താക്കൾക്കും ഇതേ ഫീച്ചർ വരുന്നതായാണ് റിപ്പോർട്ട്. WA ബീറ്റ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് വാട്സ്ആപ്പ് ഉടൻ തന്നെ iOS ഉപയോക്താക്കളെ വിലക്കും

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team