ഐബിഎം – കൊച്ചിയില്‍ അത്യാധുനിക സോഫ്റ്റ്വേര്‍ ലാബ് സ്ഥാപിക്കുന്നു.
കൊച്ചി: ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്പറേക്ഷന് (ഐബിഎം) കൊച്ചിയില്‍ അത്യാധുനിക സോഫ്റ്റ്വേര്‍ ലാബ് സ്ഥാപിക്കുന്നു.നവീന സോഫ്റ്റ്വേര്‍ പോര്‍ട്ട്ഫോളിയോയും ക്ലൗഡ് ഓഫറുകളും വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ആഗോള നവീകരണ കേന്ദ്രങ്ങളാണ് ഐബിഎം സോഫ്റ്റ്വേര്‍ ലാബുകള്‍.സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സന്ദിപ് പട്ടേല്‍, ഐബിഎം ഇന്ത്യ സോഫ്റ്റ്വേര്‍ ലാബ്സ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ എന്നിവര്‍ നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചു.