ഐ20-യുടെ പുതുതലമുറ മോഡല്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കവുമായി ഹ്യുണ്ടായി!
ഐ20-യുടെ പുതുതലമുറ മോഡല്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി. അടുത്ത മാസം ആദ്യം നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. വാഹനത്തിനായുള്ള ബുക്കിങ്ങുകള്‍ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഐ20 നിരവധി മാറ്റങ്ങളോടെയാണ് വിപണിയില്‍ പ്രവേശിക്കാന്‍ പോകുന്നത്.
കൂടുതല്‍ സുരക്ഷിതവും ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതിയ ഐ20 ഒരുങ്ങുന്നത്. ഗ്രില്ലിന് പകരം വലിയ എയര്‍ഡാം നല്‍കിയിട്ടുണ്ട്. ആംഗുലര്‍ ഹെഡ്‌ലാമ്ബും പൊജക്ഷന്‍ ഫോഗ്‌ലാമ്ബും നല്‍കി മുന്‍വശം കൂടുതല്‍ ആകര്‍ഷകമാക്കുന്നു . വശങ്ങളില്‍ ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, വിന്‍ഡോയിലൂടെ നീളുന്ന ക്രോം ബോര്‍ഡര്‍ എന്നിവ ഒരുങ്ങുന്നു.പിന്‍വശത്ത് പുതിയ ടെയില്‍ ലാമ്ബും ഇവയെ ബന്ധിപ്പിക്കുന്ന റിഫ്‌ളക്ഷന്‍ സ്ട്രിപ്പും ഡ്യുവല്‍ ടോണ്‍ ബംമ്ബറും ഉണ്ട്.
10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കോണ്‍ട്രോള്‍ യൂണിറ്റ്, ഡി ഷേപ്പിലുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു. പുതുതലമുറ ക്രെറ്റയിലെ ഇന്റീരിയറുമായി ചെറിയ സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, നിയോസില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ പുതുതലമുറ ഐ20യില്‍ ലഭിച്ചേക്കും. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ തുടര്‍ന്നും ഉണ്ടാകും.