ഒപ്പോ F17 പ്രോ ദീവാലി എഡിഷൻ മാറ്റ് ഗോൾഡ് നിറവുമായി എത്തുന്നു
ദീപങ്ങളുടെ ആഘോഷം ആയതുകൊണ്ട് തന്നെ ദീപാവലിക്ക് മഞ്ഞ, സ്വർണ നിറങ്ങളാണ് ഹൈലൈറ്റ്. ഈ നിറങ്ങളിലുള്ള ഉത്പന്നങ്ങൾ വിപണിയയിലെത്തിച്ചു വില്പന വർദ്ധിപ്പിക്കാൻ കമ്പനികൾ സ്വാഭാവികമായും ശ്രമിക്കും. ഇത്തവണ ഒപ്പോ തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രേണിയിലെ വണ്ണവും ഭാരവും കുറഞ്ഞ F17 പ്രോ മോഡലാണ് ഈ രീതിയിൽ തയ്യറാക്കിയിരിക്കുന്നത്. ഒപ്പോ F17 പ്രോ ദീവാലി എഡിഷൻ ഉടൻ വില്പനക്കെത്തും.
23,990 രൂപയാണ് F17 പ്രോ ദീവാലി എഡിഷന്റെ വില. പ്പോ F17 പ്രോയെക്കാൾ 1000 രൂപ കൂടുതലാണ് സ്പെഷ്യൽ എഡിഷൻ ആയെത്തിയ ദീവാലി എഡിഷൻ പതിപ്പിന്. മാറ്റ് ഗോൾഡ് ഫിനിഷ് ആണ് F17 പ്രോ ദീവാലി എഡിഷന്റെ ഹൈലൈറ്റ്. അതെ സമയം താഴ്ഭാഗത്ത് ആകാശ നീല നിറമാണ്. F17 പ്രോ ദീവാലി എഡിഷനായുള്ള പ്രീ-ബുക്കിങ് ഒപ്പോ ഇന്നാരംഭിച്ചു. സ്പെഷ്യൽ എഡിഷൻ കൂടാതെ ഇപ്പോൾ വിപണിയിലുള്ള ഒപ്പോ F17 പ്രോ മോഡൽ മാജിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വാങ്ങാം. 22,990 രൂപയാണ് വില.
ഒപ്പോ F17 പ്രോ
ഒപ്പോ F17 പ്രോയുടെ 6.43 ഇഞ്ച് ഫുൾ എച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലെയ്ക്ക് 20:9 ആണ് ആസ്പെക്ട് റേഷ്യോ. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജുമായി ബന്ധിപ്പിച്ച മീഡിയടെക് ഹീലിയോ P95 ഒക്ടാകോർ ചിപ്‌സെറ്റാണ് ഹൃദയം. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ കളർഒഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഹൃദയം. 30W VOOC ഫ്ലാഷ് ചാർജ് 4.0 പിന്തുണയുള്ള 4,000mAh ബാറ്ററി ആണ് ഒപ്പോ F17 പ്രോയ്ക്ക്.
48 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, ഒരു ജോഡി 2 മെഗാപിക്സൽ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഒപ്പോ F17 പ്രോയിൽ. 30fps-ൽ 4K വീഡിയോ ഷൂട്ടിംഗ്, 120fps-ൽ 1080P സ്ലോ-മോ വീഡിയോ റെക്കോർഡിംഗ്, ബോക്കെ വീഡിയോ, അൾട്രാ സ്റ്റെഡി വീഡിയോ, നൈറ്റ് മോഡ് എന്നിവയെല്ലാം ഈ കാമറ സംവിധാനം പിന്തുണയ്ക്കുന്നു. 16 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾക്കൊള്ളുന്നതാണ് സെൽഫി കാമറ.