ഒപ്റ്റിക്കല്‍ ഫൈബര്‍ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി പത്തനംതിട്ട BSNL!
പത്തനംതിട്ട: ഓണ്‍ലൈന്‍ പഠനത്തിലും വര്‍ക്ക് ഫ്രം ഹോമിലും ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ക്ക് അനുയോജ്യമായ ഒപ്റ്റിക്കല്‍ ഫൈബര്‍ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി പത്തനംതിട്ട ബിഎസ്‌എന്‍എല്‍. 30Mbps മുതല്‍ 200Mbps വരെ വേഗതയുള്ള ഇന്റര്‍നെറ്റ് സംവിധാനത്തോടൊപ്പം ഇന്ത്യയില്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ ഫോണ്‍ വിളിക്കാന്‍ ഉള്ള സൗകര്യവും ഇതിനോടൊപ്പം ലഭിക്കും. ജനുവരി 27 മുതല്‍ 30 വരെ ജില്ലയിലെ എതു ഉപഭോക്ത്യ സേവന കേന്ദ്രത്തിലും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ടെത്തി ആകര്‍ഷകമായ ഇളവുകളോടുകൂടി FTTH കണക്ഷനുകള്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാം.സിം കാര്‍ഡുകളും സൗജന്യമായി ലഭിക്കുന്നതാണ്. http://bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റിലൂടെയും കണക്ഷനുകള്‍ ബുക്ക് ചെയ്യാം.