ഒമാനിലെ വിദേശി ജനസംഖ്യയില്‍ കുറവ്!!
മസ്കത്ത്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ കുറവ്. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ് വിദേശികളുടെ എണ്ണം. സെപ്റ്റംബര്‍ നാലുവരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇതില്‍ 16.37 ലക്ഷമാണ് വിദേശികളുടെ എണ്ണം. മഹാമാരിയെ തുടര്‍ന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിെന്റ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനിടയില്‍ ഒമാനിലെ മൊത്തം ജനസംഖ്യയില്‍ അഞ്ച് ശതമാനത്തിലേറെ കുറവാണ് ഉണ്ടായതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്‍റ റിപ്പോര്‍ട്ടില്‍ പറയുന്നു.2017ല്‍ 20 ലക്ഷത്തിനു മുകളില്‍ അഥവാ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിനു മുകളിലായിരുന്നു വിദേശികളുടെ എണ്ണം. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ വിദേശികളുടെ എണ്ണത്തില്‍ ക്രമമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള രണ്ടാഴ്ച മാത്രം 17912 വിദേശികള്‍ ഒമാന്‍ വിട്ടതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്‍റ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം 11.02 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയിലും 39306 പേര്‍ സര്‍ക്കാര്‍ മേഖലയിലുമാണ് ജോലിയെടുക്കുന്നത്.വിദേശി തൊഴിലാളികളുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി 2.41 ലക്ഷം പേരുമുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ വിദേശ തൊഴിലാളികള്‍ ഉള്ളത്. 5.28 ലക്ഷമാണ് ഇവിടെ എണ്ണം. യാത്രവിലക്കിനുശേഷം ആളുകള്‍ തിരിച്ചെത്തുന്നതിനൊപ്പം സമ്ബദ്വ്യവസ്ഥയിലെ ഉണര്വിെന്റ ഫലമായി കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതോടെ ഒമാനിലെ വിദേശികളുടെ എണ്ണം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.