ഒരു ആഗോള ഭീമൻകൂടി ഇന്ത്യയിലെക് ;2021ൽ ഇന്ത്യയിൽ ഇലക്ട്രിക് കാർ വിൽക്കാൻ ടെസ്ലയും
അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ആഗോള ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതക്കളായ ടെസ്ല കാര്‍ വില്‍പ്പന ആരംഭിക്കുമെന്ന് സൂചന.കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ് ഉണ്ടാ ക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബില്യണയര്‍ ഇലോണ്‍ മസ്കിന്റെ കമ്ബനിയാണ് ടെസ്ല തികച്ചും പരിസ്ഥിതി സൗഹൃദപരമായ ഇലക്‌ട്രിക്ക് കാറുകളാണ് ടെസ്ല ഉണ്ടാക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് വിപണിയില്‍ ടെസ്ലക്കുള്ള സ്വീകാര്യതയും.ടെസ്ലയുടെ പ്ലാന്റുകള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കാനാണ് നിലവില്‍ കമ്പനിയുടെ ശ്രമം. ഇതിനായി ഒാരോ സംസ്ഥാനത്തെ യും മുഖ്യമന്ത്രിമാരുമായും ടെസ്‌ലയുടെ എക്സിക്യുട്ടീവുകള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
നേരത്തെ സൂചനകള്‍ തന്നിരുന്നെങ്കിലും ഒക്ടോബറില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് മസക് പറയുന്നത്.
2021-ല്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഉറപ്പായും കാറുകള്‍ വിറ്റു തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.അതിനിടയില്‍ TESLA വാഹനങ്ങള്‍ക്കായുള്ള ബുക്കിങ്ങ് ആരംഭിച്ചതായി ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്ലയുടെ മോഡല്‍3 വാഹനങ്ങളാണ് ഇവ. ജൂണില്‍ വാഹനങ്ങള്‍ DELIVERY ചെയ്യുമെന്നാണ് ടെസ്ല പറയുന്നതെങ്കിലും ഇത് സംബന്ധിച്ച് വൃക്തത കൈവരാനുണ്ട്. മോഡല്‍ 3 ടെസ്‌ലയുടെ ഏറ്റവും അഫോര്‍ഡബിള്‍ വിലയിലുള്ള കാറുകളാണ്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യത വരാനുണ്ട്. കാറൊന്നിന് 55 ലക്ഷം വരെ എത്താനാണ് സാധ്യത. കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ടെസ്ല അധികൃതര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. എന്തായാലും ടെസ്ലയുടെ കാര്‍ വിപണയിലേക്കുള്ള വരവ്.ഇലക്‌ട്രോണിക് കാര്‍ വില്‍പ്പനയില്‍ വലിയ തംരംഗം സൃഷ്ടിക്കുമെന്നാണ് സൂചന.