ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് ‘തത്കാല ‘ ബുക്കിംഗ് സേവനം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍!
ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് ‘തത്കാല ‘ ബുക്കിംഗ് സേവനം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) തീരുമാനിച്ചു. ഈ പുതിയ സേവനം അനുസരിച്ച് ബുക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും.2021 ജനുവരി 16 മുതല്‍ ഗ്രേറ്റര്‍ ഹൈദരാബാദിന്റെ പരിധിക്കുള്ളില്‍ ഒരു പരീക്ഷണമായാണ് തെലങ്കാന സംസ്ഥാനത്ത് ‘ശിലഭാരത ജീവനം’ എന്ന പേരില്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഈ പദ്ധതി ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ‘സംക്രാന്തി ഉത്സവം’ കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഹൈദരാബാദിന് ശേഷം ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.സിലിണ്ടറിന്റെ ‘തത്കാല്‍’ ബുക്കിംഗിനായി ഉപയോക്താക്കള്‍ 25 രൂപ അധികമായി നല്‍കണം. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്താല്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും. ഈ സൗകര്യത്തിനായി പുതിയ ‘ആപ്പ്’ ആരംഭിക്കാനും ഐഒസി അധികൃതര്‍ തയ്യാറെടുക്കുന്നുണ്ട്.ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓണ്‍ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. സിലിണ്ടറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും.source: goodreturns.in