ഒരു ദിവസം കൊണ്ട് താൽക്കാലിക ഐസൊലേഷൻ വാർഡുകൾ: യുവ ആർകിടെക്റ്റ് ചർച്ചയാവുന്നു  

കോഴിക്കോട് മുക്കം സ്വദേശി ആയ യുവ ആർകിടെക്ക് B’Office CEO കൂടിയായ സിദ്ദീഖ് ആണ് ഈ കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി എല്ലാ സംരംഭകർക്കും മാതൃകയായിക്കൊണ്ട് ഒരു ദിവസം കൊണ്ട് ചുരുങ്ങിയ ചിലവിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാം എന്ന നൂതന ആശയവും അതിന്റെ മുഴുവൻ ആർക്കിടെക്ച്ചറൽ ഡിസൈനും പ്ലാനുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോൾ ഇവർ ഈ നൂതന ആശയം കേരള ഗവണ്മെന്റിനു സമർപ്പിക്കുവാനുള്ള അവസാന ഒരുക്കങ്ങളിലാണ്. മറ്റു വികസിത രാജ്യങ്ങൾ പോലും ഈ അവസ്ഥയിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ പാടുപെടുമ്പോഴാണ് ഇത്തരം ആശയങ്ങൾ ഏറെ പ്രസക്തമായിമാറുന്നത്.

emergency medical facility in one day-design
എന്ന ഈ നൂതന ആശയം ഒരുക്കിയ സിദ്ധിഖിന്റെ ആർക്കിടെക്ച്ചറൽ ഡിസൈനെയും പ്ലാനിംഗ്നെയും കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വിശദീകരണങ്ങളിലേക്ക്:

നാം ഇതുവരെ കാണാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. നമ്മുടെ പരിമിതി നാം മനസ്സിലാക്കി കൊണ്ട് വൈറസിനെതിരെ പൊരുതി യെ പറ്റൂ.
ഗ്രാമപ്രദേശങ്ങളിൽ നമ്മുടെ നാട്ടിൽ ലഭിക്കുന്ന മെറ്റീരിയൽ കൊണ്ട് നമ്മുടെ നാട്ടുകാർ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ടെമ്പററി ഐസൊലേഷൻ വാർഡ് സിസ്റ്റം ആണ് ഇത്.
ഇന്ത്യയിൽ 2000 ആളുകൾക്ക് ഒരു ബെഡ് എന്ന രീതിയിലാണ് നമ്മുടെ ഹോസ്പിറ്റലുകളിൽ ബെഡ് സ്പേസുകൾ ഉള്ളൂ. ഇങ്ങനെയുള്ള സാഹചര്യത്തിൽ വൈറസ് വ്യാപനം ഉണ്ടാവുകയാണെങ്കിൽ നമുക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായിരിക്കും അതിൻറെ പ്രത്യാഘാതം. അതുകൊണ്ട് മാക്സിമം സ്കൂളുകൾ സ്റ്റേഡിയങ്ങൾ ഗ്രൗണ്ടുകൾ എല്ലാം നമുക്ക് ഇതിനുവേണ്ടി തയ്യാറാക്കി വെക്കേണ്ടി വരും. നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ബിൽഡിങ് നിർമ്മാണത്തിന് കോൺട്രാക്ടേഴ്സ് ഉപയോഗിക്കുന്ന form work മെറ്റീരിയൽ ആയ shutter board(Metal sheet) or plywood, span, GI pipe എന്നിവ ഉപയോഗിച്ചും. വിവാഹ പന്തൽ വർക്കേഴ്സ് ഉപയോഗിക്കുന്ന ടാർപോളിൻ ഷീറ്റ് കയർ ഫ്ലക്സ് ഷീറ്റ് മുതലായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ടെമ്പററി ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കാവുന്നതാണ്. ഇത് വളരെ ചിലവുകുറഞ്ഞതും വളരെ വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്നതുമാണ്.
ടെമ്പററി ഐസൊലേഷൻ വാർഡ് നിർമ്മാണരീതി ചെറുതായിട്ട് ഒന്ന് വിവരിക്കാം. കൂടുതൽ ഡീറ്റെയിൽസ് കൾ ഡ്രോയിങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ഇങ്ങനെയൊരു സാധ്യത വരുകയാണെങ്കിൽ മഴക്കാലത്ത് ആയിരിക്കും ഇതിൻറെ ആവശ്യകത ഉണ്ടാവുക അതുകൊണ്ടുതന്നെ നിലത്തുനിന്നും 30 cm ഉയരത്തിലാണ് നമ്മൾ ഫ്ലോർ ഉണ്ടാക്കേണ്ടത്.

മഴക്കാലത്ത് വെള്ളം ഒഴിഞ്ഞു പോകാൻ ഇത് സഹായിക്കും. സ്പാൻ ഷട്ടർ ബോർഡ് അല്ലെങ്കിൽ പ്ലൈവുഡ് ഫ്ലോറിൽ വെരി ക്കാവുന്നതാണ്. ഇതിനു മുകളിലായി ക്ലീൻ ചെയ്യാൻ പറ്റുന്ന കാർപെറ്റ് വെരി ക്കാവുന്നതാണ്. ചുവരും മേൽക്കൂരയും ജിഐ പൈപ്പ് കൊണ്ട് കമാന ആകൃതിയിൽ നിർമിച്ച 2 മീറ്റർ അകലത്തിൽ വെക്കേണ്ടതാണ്. ഇതിൻറെ റൂഫ് ഹൈറ്റ് ഏറ്റവും കൂടിയത് നാലര മീറ്റർ കൊടുക്കേണ്ടതുണ്ട്. ഹൈറ്റ് ഇപ്പോഴത്തെ ചൂട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ജിഐ പൈപ്പ് കൊണ്ട് കമാനാകൃതിയിലുള്ള അതിനെ ബന്ധിപ്പിച്ച് അതിനുശേഷം പ്ലാസ്റ്റിക് കയർ കൊണ്ടും കെട്ടി ഇടുക. എന്നിട്ട് മുകളിൽ sheet വിരികാവുന്നതാണ്. വൈറ്റ് കളർ ഉള്ള സീറ്റുകളാണ് കൂടുതൽ ഉത്തമം കാരണം ചൂടുകുറക്കാൻ ഇതുകൊണ്ട് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team