ഒരു ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാം  

ഒരു ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാമെന്ന് അറിയാമോ? ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും. പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പണം സമ്പാദിക്കാം. ഇന്ത്യയിൽ ഒരു ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ഏകദേശം 1,98,500 രൂപ മുതൽ 3,29,000 രൂപ വരെ നേടാനാകും യൂട്യൂബ് ചാനലുകൾ തുടങ്ങുന്നവർക്ക് പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗം ഗൂഗിൾ ആഡ്‌സെൻസ് ഉപയോഗപ്പെടുത്തുക എന്നതാണ്, ഇത് അവരുടെ വീഡിയോകളിൽ ഗൂഗിൾ പരസ്യങ്ങൾ നൽകാനും അതിലൂടെ വരുമാനത്തിന്റെ ഒരു ഭാഗം ഉണ്ടാക്കാനും കഴിയും.

അതേസമയം, പരസ്യം നല്കാൻ ആഗ്രഹിക്കുന്നവർ വമ്പൻ ഫണ്ടിങ്ങാണ് പരസ്യത്തിനായി ഇറക്കുന്നത്. പരസ്യം പ്രസിദ്ധീകരിക്കാനായി ലേലം നടത്താറുണ്ട്. ഏറ്റവും കൂടുതൽ ലേലം ചെയ്യുന്നയാളുടെ പരസ്യം പ്രദർശിപ്പിക്കും. ഉത്പന്ന വില്പനയിലൂടെ വരുമാനം ഉണ്ടാക്കാനുള്ള അവസരവും യൂട്യൂബർക്ക് ഉണ്ട്. അവരുടെ ബ്രാൻഡ് അല്ലെങ്കിൽ ലോഗോ ഫീച്ചർ ചെയ്യുന്ന ടീ-ഷർട്ടുകൾ, മഗ്ഗുകൾ, ഫോൺ കേസുകൾ എന്നിവ പോലുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടാം.

ഒരു ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിന് യൂട്യൂബ് എത്ര പണം നൽകുന്നു എന്നത് എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് പലർക്കും ഉണ്ടാകുന്ന സംശയമാണ്. ഒരു യൂട്യൂബർ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ അതിലെ കാഴ്ചകളുടെ എണ്ണം ആണ് വരുമാനത്തെ തീരുമാനിക്കുന്നത്. ഇന്ത്യയിൽ, 100,000 വരിക്കാരുടെ യൂട്യൂബ് വരുമാനം 1,98,400 രൂപ മുതൽ 330,770 രൂപ വരെയാണ്. ഇത് ഓരോ യൂട്യൂബറിനും വ്യത്യമായിരിക്കാം. ഉയർന്ന നിലവാരമുള്ള വിഡിയോ ഉപയോഗിച്ച് ജനപ്രിയ യൂട്യൂബർമാരെപ്പോലെ, പണം സമ്പാദിക്കാൻ ഏതൊരാൾക്കും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team