ഓക്‌സിലിയറി നഴ്‌സിങ്ങ് ആന്റ് മിഡ് വൈഫ്‌സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു!
ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട്,തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിങ്ങ് സെന്ററുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ്ങ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു വിജയിച്ച പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷാഫോമും പ്രോസ്‌പെക്ട്‌സും ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റായ www.dhskerala.gov.in ല്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 227613