ഓട്ടോ-ടാക്‌സി സര്‍വീസുകൾ ഉണ്ടാകില്ല,സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി.
ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇല്ല. സര്‍വകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓട്ടോ-ടാക്‌സി സര്‍വീസുകളും ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി.
യാത്രക്കാരുടെ തിരക്ക് ഉണ്ടാകാന്‍ സാദ്ധ്യത കുറവായതിനാലും ജീവനക്കാരുടെ അഭാവം കണക്കിലെടുത്തുമാണ് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്താത്തത്. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തും. പോലീസിന്റെ അകമ്ബടിയോടെയായിരിക്കും സര്‍വീസുകള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താലെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ വാദം. അതേസമയം താത്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.ഒക്ടോബര്‍ 22 മുതലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത്.
പകുതി സീറ്റില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് തുറക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സ്‌കൂളുകളും ആരാധനാലയങ്ങളും തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പിന്നാലെ സിനിമ, തിയേറ്റര്‍ പ്രതിനിധികളുമായി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് തുറക്കാനുള്ള തീരുമാനം എടുത്തത്.
50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.