ഓപ്പോ എൻകോ എക്സ് ടിഡബ്ല്യൂഎസ് ഇയർഫോണുകൾ ജനുവരി 18 നു ഇന്ത്യയിൽ അവതരിപ്പിക്കും
ഓപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകള്‍ (Oppo Enco X True Wireless Noise Cancelling Earphones ) ജനുവരി 18 ന് ഇന്ത്യയില്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഇയര്‍ഫോണുകള്‍ ഈ മാസം ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. ഓപ്പോ എന്‍കോ എക്‌സ് ബ്ലൂടൂത്ത് 5.2 കൂടാതെ ഒന്നിലധികം നോയ്‌സ് ക്യാന്‍സലിങ് മോഡുകളുമായാണ് വരുന്നത്. ആക്റ്റീവ് നോയ്‌സ് ക്യാന്‍സലിങ് മോഡിനെ ആശ്രയിച്ച് വരുന്ന ഈ ഇയര്‍ഫോണ്‍ ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്യുമ്പോൾ 4 മുതല്‍ 5.5 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് പറയപ്പെടുന്നു. ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാര്‍ട്ട്‌ഫോണിനൊപ്പം ഓപ്പോ എന്‍കോ എക്‌സ് ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തും.
ഓപ്പോ എന്‍കോ എക്‌സ്: ലോഞ്ചും, പ്രതീക്ഷിക്കുന്ന വിലയും
ഓപ്പോ എന്‍കോ എക്‌സ് ജനുവരി 18ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഓപ്പോ റെനോ 5 പ്രോ 5 ജിയ്‌ക്കൊപ്പം ടിഡബ്ള്യുഎസ് ഇയര്‍ഫോണുകള്‍ അവതരിപ്പിക്കും. ജനുവരി 18ന് ഉച്ചയ്ക്ക് 12:30 മണിക്ക് നടക്കുന്ന ഇവന്റില്‍ ഈ ഇയര്‍ഫോണുകള്‍ അവതരിപ്പിക്കും. ഓപ്പോ എന്‍കോ എക്‌സിന് ഇന്ത്യയില്‍ എന്ത് വിലവരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാല്‍, ഈ ഇയര്‍ഫോണുകള്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ സിഎന്‍വൈ 999 (ഏകദേശം 11,000 രൂപ) വിലയില്‍ ബ്ലാക്ക്, വൈറ്റ്, ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്.
ഓപ്പോ എന്‍കോ എക്‌സ്: സവിശേഷതകള്‍
ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഓപ്പോ എന്‍കോ എക്‌സിന്‍റെ സവിശേഷതകള്‍ ചൈനയില്‍ അവതരിപ്പിച്ച വേരിയന്റിന് തുല്യമായിരിക്കും. ഓപ്പോ എന്‍കോ എക്‌സില്‍ 11 എംഎം ഡൈനാമിക് ഡ്രൈവറുകളും 6 എംഎം ബാലന്‍സ്ഡ് മെംബ്രന്‍ ഡ്രൈവറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 20Hz മുതല്‍ 20KHz വരെ ഫ്രീക്യുന്‍സിയുള്ള ഇവയ്ക്ക് LHDC, AAC, SBC ഓഡിയോ കോഡെക്കുകള്‍ സപ്പോര്‍ട്ട് ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ക്ക് മാക്‌സിമം നോയ്‌സ് ക്യാന്‍സലിങ്, നോയ്‌സ് ക്യാന്‍സലിങ്, ട്രാന്‍സ്പരന്റ്, നോയ്‌സ് ക്യാന്‍സലിങ് ഓഫുകള്‍ ലഭിക്കും. ആക്റ്റീവ് നോയ്‌സ് ക്യാന്‍സലിങ് പ്രവര്‍ത്തനത്തിനായി ഈ ഇയര്‍ഫോണുകള്‍ ഡ്യൂവല്‍-മൈക്രോഫോണ്‍ സിസ്റ്റം ഉപയോഗിക്കുന്നു.
ചാര്‍ജിംഗ് കേസില്‍ 535 എംഎഎച്ച് ബാറ്ററി
സിന്‍ക്രൊനൈസ്‌ഡ് ഓഡിയോ വിതരണം ചെയ്യാന്‍ സഹായിക്കുന്നുവെന്ന് കമ്പനി പറയുന്ന ബൈനറല്‍ ലോ-ലേറ്റന്‍സി ബ്ലൂടൂത്ത് ട്രാന്‍സ്മിഷന്റെ സപ്പോര്‍ട്ടുമായി ഓപ്പോ എന്‍കോ എക്‌സ് ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിക്കായി ഉപയോഗിക്കുന്നു. ഈ ഇയര്‍ബഡുകള്‍ക്ക് 44 എംഎഎച്ച് ബാറ്ററിയും ചാര്‍ജിംഗ് കേസില്‍ 535 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഒരൊറ്റ ചാര്‍ജിന് മാക്‌സിമം നോയ്‌സ് ക്യാന്‍സലിങ് മോഡില്‍ 4 മണിക്കൂര്‍ മ്യൂസിക്ക് പ്ലേടൈമും, ചാര്‍ജിംഗ് കേസുമായി 20 മണിക്കൂര്‍ വരെ നല്‍കാമെന്ന് ഓപ്പോ പറയുന്നു.
ഐപി 54 വാട്ടര്‍ ആന്‍ഡ് റെസിസ്റ്റന്‍സ് സവിശേഷത
നോയ്‌സ് ക്യാന്‍സലിങ് അവസാനിക്കുമ്പോൾ ഇയര്‍ഫോണുകള്‍ 5.5 മണിക്കൂറും മറ്റൊരു 25 മണിക്കൂര്‍ സമയവും നീണ്ടുനില്‍ക്കും. ഇയര്‍ഫോണുകളുടെ ചാര്‍ജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി വയര്‍, ക്യു വയര്‍ലെസ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇയര്‍ഫോണുകള്‍ 80 മിനിറ്റും കേസ് ചാര്‍ജ് ചെയ്യാന്‍ 110 മിനിറ്റും സമയം എടുക്കുന്നു. ഓപ്പോ എന്‍കോ എക്‌സ് ഐപി 54 വാട്ടര്‍ ആന്‍ഡ് റെസിസ്റ്റന്‍സ് സവിശേഷത നല്‍കുന്നു.