ഓപ്പോ എ15എസ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 11490 രൂപ
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ച് കൊണ്ട് ഓപ്പോ എ15എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒക്ടോബറിൽ രാജ്യത്ത് ലോഞ്ച് ചെയ്ത ഓപ്പോ എ15 എന്ന സ്മാർട്ട്ഫോണിന്റെ നവീകരിച്ച മോഡലാണ് ഈ സ്മാർട്ട്ഫോൺ. ത്രീഡി കർവ്ഡ് ഡിസൈൻ, എഐ സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറകൾ, വലിയ ഡിസ്പ്ലേ എന്നിവ ഓപ്പോ എ15എസ് എന്നിവയാണ് ഓപ്പോ എ15എസ്
സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.
15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.
ഓപ്പോ എ15എസ്
ഓപ്പോ എ15എസ് സ്മാർട്ട്ഫോണിലൂടെ റെഡ്മി നോട്ട് 9, മോട്ടറോള മോട്ടോ ജി 9 പവർ എന്നീ ഇന്ത്യയിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളി ഉയർത്താനാണ് ഓപ്പോയുടെ ശ്രെമം.
മോട്ടറോളയുടെ ഡിവൈസ് സ്റ്റോക്ക് ആൻഡ്രോയിഡുമായിട്ടാണ് വിപണിയിലെത്തിയത്. ഷവോമി കസ്റ്റം എംഐയുഐയുമായി വരുന്നു. ഇതിന് പകരം ഓപ്പോയിൽ കളർഒഎസ് ആണ് ഉള്ളത്. പുതിയ ഡിസൈനും അപ്‌ഗ്രേഡ് ചെയ്ത ക്യാമറയുമുള്ള ഓപ്പോ എ15എസ് മെലിഞ്ഞ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഓപ്പോ എ15എസ്: വില
ഓപ്പോ എ15എസ് സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രേമ ലഭ്യമാവുകയുള്ളു. 11,490 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ സ്മാർട്ട്‌ഫോൺ ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ്, റെയിൻബോ സിൽവർ എന്നീ കളർവേരിയന്റുകളിൽ ലഭ്യമാകും. ഡിസംബർ 21 മുതൽ ആമസോണിൽ നിന്നും മെയിൻലൈൻ റീട്ടെയിലർമാരിൽ നിന്നും ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഓപ്പോ എ15എസ് സ്മാർട്ട്ഫോണിന് നിരവധി ലോഞ്ച് ഓഫറുകളും നൽകുന്നുണ്ട്.
ക്യാഷ് ബാക്ക് ഓഫർ
ഓപ്പോ എ15എസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, സെസ്റ്റ് മണി എന്നിവയിൽ 5 ശതമാനം ക്യാഷ് ബാക്ക് ഓഫർ ലഭിക്കും. 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. ബജാജ് ഫിൻസെർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ, ഹോം ക്രെഡിറ്റ്, എച്ച്ഡിഎഫ്സി കസ്റ്റമർ ലോൺ, ഐസിഐസിഐ ബാങ്ക് എന്നിവയിൽ സീറോ ഡൌൺ പേയ്‌മെന്റ് ഫിനാൻസ് പ്ലാനുകളും ഉണ്ട്. ആമസോണിൽ നിന്ന് ഡിവൈസ് വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ ഓഫറുകൾ ഡിസംബർ 21 മുതൽ 25 വരെ ലഭിക്കും.
ഓപ്പോ എ15എസ്; സവിശേഷതകൾ
6.52 ഇഞ്ച് 720p എൽസിഡിയുമായിട്ടാണ് ഓപ്പോ എ15എസ് സ്മാർട്ട്ഫോൺ വരുന്നത്. ഡിസ്പ്ലെയുടെ മുകളിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 89 ശതമാനമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2 സ്കിന്നിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. പിന്നിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
ക്യാമറ
13 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ15എസ് സ്മാർട്ട്ഫോണിലുള്ളത്. ഈ ക്യാമറകൾ ചതുരാകൃതിയിലാണ് നൽകിയിട്ടുള്ളത്. സെൽഫുകൾക്കായി 8 എംപി ക്യാമറയാണ് ഡിവൈസിന്റെ മുൻവശത്ത് നൽകിയിട്ടുള്ളത്. ഓപ്പോ എ15 സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറ 5എംപി ആയിരുന്നു. എഐ ബ്യൂട്ടി മോഡ് ഉൾപ്പെടെ എ15എസിൽ നിരവധി ക്യാമറ ഫീച്ചറുകളും ഉണ്ട്.
ബാറ്ററി
10W ചാർജ് സപ്പോർട്ട് ചെയ്യുന്ന 4230mAh ബാറ്ററിയാണ് ഓപ്പോ എ15എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. സ്മാർട്ട്‌ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നിവ നൽകിയിട്ടുണ്ട്. 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.