ഓപ്പോ A53 5G ചൈന വിപണിയിലെത്തി!
ഓഗസ്റ്റില്‍ അവതരിപ്പിച്ച ഓപ്പോ എ 53യുടെ 5 ജി പതിപ്പായ ഓപ്പോ എ 53 5 ജി (Oppo A53 5G) ചൈനയില്‍ വിപണിയിലെത്തി കഴിഞ്ഞു. കുറച്ച് മാറ്റങ്ങള്‍ വരുത്തി അതേ സവിശേഷതകളോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്. ഓപ്പോ എ 53 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലുമായിട്ടാണ് വരുന്നത്. സെല്‍ഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയില്‍ ഒരു പഞ്ച്-ഹോള്‍ കട്ട്‌ഔട്ട്, പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് എന്നിവയുമായാണ് ഇത് വരുന്നത്. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ഒറിജിനല്‍ ഓപ്പോ എ 53 ല്‍ നിന്ന് വ്യത്യസ്തമായ പ്രോസസറും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്.
ജെഡി ഡോട്ട് കോമിലെ ലിസ്റ്റിംഗ് അനുസരിച്ച്, ഓപ്പോ എ 53 5 ജിക്ക് 4 ജിബി + 128 ജിബി കോണ്‍ഫിഗറേഷന് സിഎന്‍വൈ 1,299 (ഏകദേശം 14,600 രൂപ) ആണ് വില വരുന്നത്.എന്നാല്‍ 6 ജിബി + 128 ജിബി കോണ്‍ഫിഗറേഷനില്‍ വരുന്ന വേരിയന്റിന്റെ വില കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓപ്പോ എ 53 5 ജി ഡിസംബര്‍ 22 മുതല്‍ ചൈനയില്‍ വില്‍പ്പനയ്‌ക്കെത്തുമ്ബോള്‍ ലേക് ഗ്രീന്‍, സീക്രട്ട് നൈറ്റ് ബ്ലാക്ക്, സ്ട്രീമര്‍ പര്‍പ്പിള്‍ തുടങ്ങിയ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാകും. ഓപ്പോ എ 53 5 ജി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ മുന്‍കൂട്ടി ഓര്‍ഡറുകള്‍ ചെയ്യാവുന്നതാണ്.