ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് !!  

സെപ്റ്റംബര്‍ മാസത്തിലും ഉപഭോക്താക്കള്‍ക്കായി വില്‍പന മേളയുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്കൗണ്ടുകളാണ് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയില്‍ ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 20 വരെയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ആക്‌സസറികള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സിന് ഉപകരണങ്ങളും വിലക്കിഴിവില്‍ ലഭ്യമാവും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍. എസ്‌ബി‌ഐയുടെ ക്രെഡിറ്റ് കാര്‍ഡിലും ഇ‌എം‌ഐ ഇടപാടുകളിലും 10 ശതമാനം തല്‍ക്ഷണ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ഫ്ലിപ്കാര്‍ട്ട് വാഗ്ദാനെ ചെയ്യുന്നു. കൂടാതെ, ബിഗ് സേവിംഗ് ഡേ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നല്‍കി പ്രീ ബുക്ക് ചെയ്യാനുള്ള അവസരലും ഫ്ലിപ്കാര്‍ട്ട് ഒരുക്കുന്നു. സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 16 നും ഇടയിലാണ് പ്രീ ബുക്ക് ചെയ്യാനാവുക.

ബിഗ് സേവിങ് ഡേയില്‍ എന്തെല്ലാം വലിയ ഡീലുകളാണ് അവതരിപ്പിക്കുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡിസ്കൗണ്ട് ഓഫറുകള്‍ ഉണ്ടായിരിക്കുമെന്ന് കമ്ബനി സ്ഥിരീകരിക്കുന്നു. ടിവികളും വീട്ടുപകരണങ്ങളും വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് പൂര്‍ണ്ണമായ ഉപകരണ പരിരക്ഷയും നല്‍കും. കൂടാതെ, നോ കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യും.

ബിഗ് സേവിംഗ് ഡേയ്സില്‍ മൂന്ന് കോടിയിലധികം ഇലക്‌ട്രോണിക്‌സും ആക്‌സസറികള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങളിലെല്ലാം നോ-കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. വയര്‍ലെസ് മൗസ്, കീബോര്‍ഡുകള്‍, പവര്‍ ബാങ്കുകള്‍, കേബിളുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയുള്‍പ്പെടെ ആക്‌സസറികളില്‍ ഓഫര്‍ ലഭിക്കും. കൂടാതെ, വില്‍പ്പന സമയത്ത് ചില പുതിയ ലോഞ്ചുകളും ഡിസ്കൗണ്ട് ഓഫറുകളും ഉണ്ടാകാം.

ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയ്ക്കിടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളായ ഐഫോണ്‍ എക്സ്‌ആര്‍, ഐഫോണ്‍ എസ്‌ഇ (2020), മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് ആപ്പിള്‍ വിറ്റിരുന്നു. ലാപ്ടോപ്പുകള്‍, വയര്‍ലെസ് ആക്സസറികള്‍ തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team