ഓഹരിവിപണി ഇന്ന് 480 പോയന്റ് നേട്ടത്തോടെ തുടക്കം! സ്വർണ്ണം സർവ്വകാല റെക്കോർഡിൽ !!!
മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. ഓഹരിവിപണി ഇന്ന് 480 പോയന്റ് നേട്ടത്തില്‍ 31170ലും നിഫ്റ്റി 149 പോയന്റ് ഉയര്‍ന്ന് 9140ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യമൊട്ടാകെ വീണ്ടും അടച്ചിടല്‍ പ്രഖ്യാപിച്ചത് വിപണിയെ ബാധിച്ചിട്ടില്ല.
സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയുടെ നേട്ടത്തിന് കാരണം. നിലവിൽ സ്ഥാപങ്ങൾ വഴി കച്ചവടങ്ങൾ നടക്കാതായിട്ടും സ്വർണ്ണം ഇന്ന് സർവ്വകാല റെക്കോർഡിൽ തുടരാൻ കാരണം ഇപ്പോഴത്തെ നിലക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപം സ്വർണ്ണമാണെന്ന കാഴ്ച്ചപ്പാടുകളിൽ അതിൽ നിക്ഷേപം കൂടുന്നത് കൊണ്ടാവാമെന്നു വിലയിരുത്തുന്നു. യുപി.എല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
മാത്രമല്ല ബിഎസ്‌ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തോളവും നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ഐടി ഒന്നര ശതമാനവും വാഹനം 1.8ശതമാനവും എഫ്‌എംസിജി 2.50 ശതമാനവും നേട്ടത്തിലാണ്.
അതേസമയം, സീ എന്റര്‍ടെയന്മെന്റ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്ബനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.