ഓഹരി വിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടം!
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,100 ന് മുകളിലും സെന്‍സെക്സ് 48,000 ലെവലിനു മുകളിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 307.82 പോയിന്‍റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 48,176.80 ല്‍ എത്തി. നിഫ്റ്റി 114.40 പോയിന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 14,132.90 ല്‍ എത്തി.ഏകദേശം 2061 ഓഹരികള്‍ ഇന്ന് മുന്നേറി, 973 ഓഹരികള്‍ ഇടിഞ്ഞു. 158 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടിസിഎസ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.മെറ്റല്‍, ഐടി, ഓട്ടോ, ഫാര്‍മ എന്നിവയുടെ നേതൃത്വത്തില്‍ ബാങ്ക് ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക 1.4 ശതമാനവും സ്‌മോള്‍കാപ്പ് സൂചിക 1.3 ശതമാനവുമാണ് ഇന്ന് ഉയര്‍ന്നത്.ഇന്ത്യന്‍ രൂപ 10 പൈസ ഉയര്‍ന്ന് 73.02 എന്ന നിലയിലെത്തി.