ഓൺലൈനിൽ പൊരിഞ്ഞ വ്യാപാര യുദ്ധം!  

ന്യൂഡല്‍ഹി: ഈ ദീപാവലിക്കാലത്ത് ഓണ്‍ലൈനില്‍ പൊരിഞ്ഞ വ്യാപാര യുദ്ധത്തിന് അരങ്ങൊരുങ്ങി. ഇന്ത്യയിലെ ഏറ്റവും വിപുലമായ വാണിജ്യ സീസണാണ് ദീപാവലിക്കാലം.

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, ജിയോ മാര്‍ട്ട് തുടങ്ങി വമ്പന്മാരും ചെറുകിടക്കാരും വമ്ബന്‍ ഡി​സ്കൗണ്ട് ഓഫറുകളുമായി സ്പെഷ്യല്‍ സെയി​ല്‍ പ്രഖ്യാപി​ച്ചി​ട്ടുണ്ട്. നാളെ ആമസോണും മറ്റന്നാള്‍ ഫ്ളി​പ്കാര്‍ട്ടും മെഗാസെയി​ല്‍ ആരംഭി​ക്കും.

കൊവി​ഡ് കാലത്തും റെക്കാഡ് വി​ല്‍പ്പനയാണ് ഓണ്‍​ലൈന്‍ കമ്ബനി​കളുടെ പ്രതീക്ഷ. ഇന്ത്യയി​ലെ നമ്ബര്‍വണ്‍​ ഓണ്‍​ലൈന്‍ വി​ല്‍പ്പനക്കാര്‍ അമേരി​ക്കന്‍ കമ്ബനി​യായ ആമസോണാണ്. രണ്ടാമത് ഫ്ളി​പ്പ്കാര്‍ട്ടും.

ആറ് ദി​വസം വി​ല്‍പ്പനയാണ് ഫ്ളി​പ്പ് കാര്‍ട്ട് പ്രഖ്യാപി​ച്ചി​ട്ടുള്ളത്.ആമസോണ്‍​ വി​ല്പന നവംബര്‍ പകുതി​ വരെ തുടരും. ഇരു കമ്ബനി​കളും ഇന്ത്യന്‍ വി​പണി​യി​ല്‍ കരുത്തുകാട്ടാന്‍ വന്‍തോതി​ല്‍ നി​ക്ഷേപങ്ങളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team