ഓൺലൈൻ തട്ടിപ്പ്: ഇരകളാകാതിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓൺലൈൻ തട്ടിപ്പുകൾ വഴി പണം പോകുന്ന സംഭവങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. പല രൂപത്തിലും രീതിയിലുമാണ് തട്ടിപ്പുകാർ സജീവമാകുന്നത്. ഇത്തരക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത് മുതിർന്ന പൗരന്മാരെയാണ്. അടുത്തിടെ അഹമ്മദാബാദിൽ സമാനമായ സംഭവങ്ങളിലൂടെ രണ്ട് വയോധികരിൽ നിന്നും തട്ടിപ്പുസംഘം കൈക്കലാക്കിയത് മൂന്ന് കോടി രൂപയാണ്.
കേരളത്തിലടക്കം ഇത്തരക്കാർ സജീവമാകുമ്പോൾ ഓൺലൈൻ തട്ടിപ്പിൽ നിന്ന് നിങ്ങളുടെ വിലപ്പെട്ട സമ്പാദ്യം സുരക്ഷിതമാക്കിവെക്കാൻ നിർബന്ധിതമായും അറിഞ്ഞിരിക്കേണ്ട, ചെയ്തിരിക്കേണ്ട് കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
ചിലത് അവിശ്വസനീയം എന്ന് തോന്നാറില്ലേ. അത് വിശ്വസിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് കരുതിക്കോളൂ. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ 30 ശതമാനം ഇളവോ, റിട്ടേൺസോ വാഗ്ദാനം ചെയ്‌താൽ ഉറപ്പിക്കുക. കാര്യം അത്രക്ക് പന്തിയല്ല. നിങ്ങളുടെ പക്കൽ നിന്നും ഒരു വൻ തുക തട്ടാനുള്ള ശ്രമം ആണ് ഈ ഓഫറുകൾ. നിഫ്റ്റി ഇൻഡെക്സ് പ്രകാരം 20 ശതമാനം ആണ് 2023 കലണ്ടറിൽ ബെഞ്ച് മാർക്ക്. നിങ്ങൾക്ക് നല്ലൊരു റിട്ടേൺസ് വേണണെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നന്നായി അന്വേഷിച്ചു നിക്ഷേപം നടത്തുക. വാട്സാപ്പ് തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാം