ഔഡി Q2 ഇന്ത്യയിലേക്.
പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ എന്‍ട്രി-ലെവല്‍ എസ്.യു.വിയായ ക്യൂ2 ഇന്ത്യയിലും വിപണി വാഴാനെത്തുന്നു. ഈ മാസം അവസാനത്തോടെ വില്പനയ്ക്കെത്തുന്ന ഈ ‘അഫോര്‍ഡബിള്‍” ലക്ഷ്വറി കാറിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളിലും www.audi.in/in വെബ്‌സൈറ്റിലും തുടങ്ങി. രണ്ടുലക്ഷം രൂപയടച്ച് ബുക്ക് ചെയ്യാം.
2+3 വര്‍ഷ എക്‌സ്‌റ്റന്‍ഡഡ് വാറന്റിയും 2+3 വര്‍ഷ റോഡ് സൈഡ് അസിസ്‌റ്റന്‍സും അഞ്ചുവര്‍ഷ സര്‍വീസ് പാക്കേജും ക്യൂ2ന് ഔഡി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈവര്‍ഷം ഔഡി വിപണിയിലെത്തിക്കുന്ന അഞ്ചാമത്തെ മോഡലാണ് ക്യൂ2. ക്യൂ8, എ8, ആര്‍.എസ്7, ആര്‍.എസ് ക്യൂ8 എന്നിവയാണ് നേരത്തേ അവതരിപ്പിച്ചത്.
ആഡംബര കാറുകളുടെ ലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്നവരെയാണ് ഔഡി ക്യൂ2 ഉന്നമിടുന്നത്. കുടുംബത്തിലേക്ക് അധികമായി ഒരു ആഡംബര കാര്‍ വേണമെന്ന് കരുതുന്ന നിലവിലെ ഉപഭോക്താക്കളും ഔഡിയുടെ കണ്ണിലുണ്ട്.
ഔഡിയുടെ സ്വന്തം ‘ക്വാട്രോ” സാങ്കേതികവിദ്യയുള്ള 2-ലിറ്റര്‍ ടി.എഫ്.എസ്.ഐ പെട്രോള്‍ എന്‍ജിനാണ് ക്യൂ2നുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് 6.5 സെക്കന്‍ഡ് മതി.
ഔഡി ക്യൂ2ന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 30-35 ലക്ഷം രൂപ പ്രതീക്ഷിക്കാം.