കണ്ടയിന്മെന്റ് സോണിൽപെട്ട ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി കളക്‌ടർ ഉത്തരവിട്ടു.
| BOOM TIMEZ | BREAKING BUSINESS NEWS
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ കണ്ടയിമെന്റ് സോണിൽ പെട്ട ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കോവിഡ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതായി കോഴിക്കോട് ജില്ലാ കളക്‌ടർ സംബാ ശിവറാവു ഉത്തരവിട്ടു.
തുറന്ന് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകൾ കർശനമായും സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുമാണ്.
തൊഴിലാളികളുടെ താപനില പരിശോധിക്കുന്നതിനുള്ള സൗകര്യവും, വാഷിംഗ് /ശുചിത്യ സൗകര്യങ്ങൾ ഒരുക്കുകയും, മതിയായ ഇരട്ട ലയർ മാസ്ക്കുകൾ ഉപയോഗിക്കുക്കുകയും ചെയ്യേണ്ടതാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് എതിരെ പകർച്ചവ്യാധി നിയമത്തിനും ദുരന്ത നിവാരണ നിയമം ലാംഘിച്ചതിനും നടപടി സ്വീകരിക്കും എന്നും കളക്‌ടറുടെ ഉത്തരവിൽ അറിയിച്ചു.