കണ്ണുമടച്ച് നിക്ഷേപിക്കാവുന്ന കേന്ദ്രസർക്കാർ പദ്ധതികൾ; പുതിയ പലിശ നിരക്കുകൾ  

സർക്കാർ നേതൃത്വത്തിൽ ആവിഷ്കരിച്ച നിരവധി നിക്ഷേപ, സമ്പാദ്യ പദ്ധതികൾ ധനവിപണിയിൽ ലഭ്യമാണ്. ഓരോ പദ്ധതികൾക്കും അതിന്റേതായ സവിശേഷതയും ആദായ നിരക്കുകളും നിബന്ധനയുമൊക്കെ ഉണ്ടാകും. പൊതുവിൽ നിക്ഷേപത്തിന്റെ സുരക്ഷിതത്തിന് ഊന്നൽ നൽകുന്നവർക്ക് കണ്ണുമടച്ച് വാങ്ങാവുന്ന പദ്ധതികളാണിത്. സർക്കാർ പിന്തുണയുള്ളതിനാൽ റിസ്ക് ഘടകങ്ങൾ ഇല്ലെന്ന് തന്നെ പറായം. സർക്കാരിന്റെ 10 നിക്ഷേപ പദ്ധതികളുടെ വിശദാംശവും നിലവിൽ ലഭ്യമായ ആദായ നിരക്കുകളുമാണ് ചുവടെ ചേർക്കുന്നത്.

1. നാഷണൽ സേവിങ്സ് സ്കീം

(പ്രതിമാസ വരുമാന അക്കൗണ്ട്)ചുരുങ്ങിയത് 1,000 രൂപ മുതലും തുടർന്ന് ആയിരത്തിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം വരെയും നിക്ഷേപിക്കാം. 5 വർഷമാണ് കാലാവധി. നിലവിഷൽ നാഷണൽ സേവിങ്സ് സ്കീമിൽ ലഭ്യമാകുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്.

2. നാഷണൽ സേവിങ്സ് ടൈം

ഡിപ്പോസിറ്റ് അക്കൗണ്ട്1, 2, 3, 5 വർഷം എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങളിലായാണ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് ലഭ്യമായിട്ടുള്ളത്. ചുരുങ്ങിയത് 1,000 രൂപയും തുടർന്ന് നൂറിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. 5 വർഷത്തെ നിക്ഷേപത്തിന് നികുതി കിഴിവിന് അർഹതയുണ്ട്. നിലവിൽ ഒരു വർഷത്തിന് 6.9%, രണ്ട് വർഷത്തിന് 7%, മൂന്ന് വർഷത്തിന് 7%, അഞ്ച് വർഷത്തിന് 7.5% നിരക്കിലും ആദായം നേടാം.സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം60 വയസ് പൂർത്തിയായ വ്യക്തികൾക്ക് 55 വയസിനുശേഷം വിആർഎസ്, സൂപ്പർ ആന്വേഷൻ കാരണം വിരമിച്ചവർക്കും ഈ പദ്ധതിയിൽ അംഗമാകാം. ചുരുങ്ങിയത് 1,000 രൂപയും തുടർന്ന് അതിന്റെ ഗുണിതങ്ങളിലുമായി നിക്ഷേപിക്കാം. പരാമവധി നിക്ഷേപം 30 ലക്ഷമാണ്. 5 വർഷമാണ് നിക്ഷേപ കാലയളവ്. എങ്കിലും മറ്റൊരു മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം. നിക്ഷേപത്തിന് നികുതി ഇളവും ലഭ്യമാണ്. നിലവിൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ 8.20 ശതമാനമാണ് പലിശയുള്ളത്.

4. നാഷണൽ സേവിങ്സ് സർട്ടിഫിക്കേറ്റ്ചുരുങ്ങിയത് 1,000 രൂപയും തുടർന്ന് നൂറിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. 5 വർഷമാണ് കാലാവധി. പരമാവധി നിക്ഷേപ പരിധിയില്ല. നിലവിൽ നാഷണൽ സേവിങ്സ് സർട്ടിഫിക്കേറ്റിന് വാഗ്ദാനം ചെയ്തിരിക്കുന്നത് 7.7 ശതമാനം പലിശയാകുന്നു.5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 500 രൂപയും പരമാവധി 1.5 ലക്ഷം വരെയും പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഏഴാം വർഷത്തിനുശേഷം വേണമെങ്കിൽ പിൻവലിക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. തുടർന്ന് അ‍ഞ്ച് വർഷത്തേക്ക് വീതം ദീർഘിപ്പിക്കാം. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന ആദായം നികുതിമുക്തമാണ്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്.6. സുകന്യ സമൃദ്ധി യോജന10 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണിത്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളു. പോസ്റ്റ്ഓഫീസ്, അംഗീകൃത ബാങ്കുകളും മുഖേന അക്കൗണ്ട് ആരംഭിക്കാം. 21 വർഷമാണ് നിക്ഷേപ കാലാവധി. എങ്കിലും പെൺകുട്ടിക്ക് 18 വയസ് തികഞ്ഞാൽ നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കാൻ കഴിയും. നിക്ഷേപിക്കുന്ന തുകയ്ക്കും ആദായത്തിനും നികുതി ഇളവ് ലഭ്യമാണ്. നിലവിൽ 8 ശതമാനമാണ് പലിശ നിരക്ക്.7. മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്2023 ബജറ്റിൽ അവതരിപ്പിച്ച സ്മോൾ സേവിങ്സ് പദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ ഒറ്റത്തവ‌ണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. രണ്ട് വർഷമാണ് കാലാവധി. 7.5 ശതമാനമാണ് പലിശ നിരക്കുള്ളത്.8. കിസാൻ വികാസ് പത്രചുരുങ്ങിയത് 1,000 രൂപയും തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. പോസ്റ്റ് ഓഫീസ്, അംഗീകൃത ബാങ്കുകളും മുഖേന അക്കൗണ്ട് തുറക്കാം. നിക്ഷേപം ആരംഭിച്ചിട്ട് രണ്ടര വർഷത്തിനുശേഷം പണമായി മാറ്റിയെടുക്കാം. 115 മാസത്തെ കാലാവധിയിലേക്ക് 7.5 ശതമാനമാണ് പലിശ നിരക്ക്.9. റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട്മാസം തോറും ആവർത്തിച്ച് നിക്ഷേപിക്കുന്ന ശൈലിയിലുള്ള അക്കൗണ്ടാണിത്. പ്രതിമാസം ചുരുങ്ങിയത് 100 രൂപയും പരവാധി പരിധിയില്ലാതെ എത്ര തുക വീതം വേണമെങ്കിലും നിക്ഷേപിക്കാം. 5 വർ‌ഷമാണ് കാലാവധി. ഒരു വർഷത്തിനുശേഷം 50% തുക പിൻവലിക്കാനും മൂന്ന് വർഷത്തിനുശേഷം അവസാനിപ്പിക്കാനും അനുവാദമുണ്ട്. നിലവിൽ 5 വർഷത്തേക്കുള്ള ആർഡി നിക്ഷേപത്തിന് 6.7 ശതമാനമാണ് പലിശ നൽകുന്നത്.ചുരുങ്ങിയത് 500 രൂപയും പരമാവധി പരിധിയുമില്ലാതെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടും തുറക്കാം. പലിശ ഇനത്തിൽ ലഭിക്കുന്ന 10,000 രൂപയ്ക്ക് വരെ നികുതി ഇളവ് നേടാം. നിലവിൽ 4 ശതമാനമാണ് പലിശ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team