കയറ്റുമതിയിൽ ഇടിവ്!
രാജ്യത്ത് ഒക്ടോബര്‍ മാസത്തിലെ കയറ്റുമതി 5.4 ശതമാനം ഇടിഞ്ഞ് 2482 കോടി ഡോളറായി. പെട്രോളിയം ഉത്പന്നങ്ങള്‍, ജ്വല്ലറി ഇനങ്ങള്‍, ലെതര്‍ എന്നിവയുടെ ചരക്കുനീക്കത്തിലുണ്ടായ ഇടിവാണു കയറ്റുമതിയില്‍ കുറവു വരുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കയറ്റുമതി 2623 കോടി ഡോളറായിരുന്നു.
ഒക്ടോബറിലെ ഇറക്കുമതിയും 11.56 ശതമാനം താണ് 3360 കോടി ഡോളറായി. ഇതോടെ വ്യാപാരക്കമ്മി 878 കോടി ഡോളറായി.