കയറ്റുമതിയിൽ നേട്ടം കൊയ്ത് ഇന്ത്യൻ ഇരുചക്ര വാഹന നിർമതാകൾ !
കോവിഡ് പ്രതിസന്ധിക്കിടെയൂം കയറ്റുമതി രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി, ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍. ഇത് ഓഹരി വിപണിയിലും മികച്ച പ്രകടനത്തിന് കാരണമായി. സെപ്റ്റംബറില്‍ ഓര്‍ഡര്‍ ബാക്ക് ലോഗ് കാരണം കയറ്റുമതി വര്‍ദ്ധിച്ചതിനാല്‍ ടിവിഎസ് മോട്ടോഴ്സ് ലിമിറ്റഡിന്റെയും ബജാജ് ഓട്ടോ ലിമിറ്റഡിന്റെയും ഓഹരികള്‍ യഥാക്രമം 2.6 ശതമാനവും 4 ശതമാനവും നേട്ടം കൈവരിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ബജാജ് ഓട്ടോയുടെ ഇരുചക്ര കയറ്റുമതി 16 ശതമാനവും ടിവിഎസ് മോട്ടോഴ്സിന്റെ കയറ്റുമതി 24ശതമാനവും ഉയര്‍ന്നു.