കറന്‍സി നോട്ടുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ് ഇനി കൊറോണ അണുവിമുക്തമാക്കാം! ഉപകരങ്ങളുമായി ഡിആര്‍ഡിഒ.
ഹൈദരാബാദ്: മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, ലാപ്‌ടോപ്പുകള്‍, കറന്‍സി നോട്ട്, പേപ്പറുകള്‍ പോലുള്ളവ ശുചീകരിക്കുന്നതിനായി കോണ്‍ടാക്റ്റ് ലെസ് സാനിറ്റൈസേഷന്‍ കാബിനറ്റ് വികസിപ്പിച്ച് ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും പ്രീമിയര്‍ ലാബും റിസര്‍ച്ച് സെന്റര്‍ ഇമാരത്തും. ഡിഫന്‍സ് റിസര്‍ച്ച് അള്‍ട്രാവയലറ്റ് സാനിറ്റൈസര്‍ (ധ്രുവ്‌സ്) എന്നാണ് ഇതിന് പേര്.
ഡിഫന്‍സ് റിസര്‍ച്ച് അള്‍ട്രാവയലറ്റ് സാനിറ്റൈസര്‍ സ്വയം പ്രവര്‍ത്തിക്കും. അതിനാല്‍ സ്പര്‍ശനം ആവശ്യമായി വരില്ല. പ്രോക്‌സിമിറ്റി സെന്‍സര്‍ സ്വിച്ചുകള്‍, തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഡ്രോയര്‍ സംവിധാനം എന്നിവയാണ് ഇതിലുള്ളത്. 360 ഡിഗ്രിയില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വസ്തുക്കളിലേക്ക് പതിപ്പിച്ചാണ് ഇത് അണവിമുക്തമാക്കുന്നത്. അണുവിമുക്തമാക്കിക്കഴിഞ്ഞാല്‍ യന്ത്രം സ്വയം സ്ലീപ്പ് മോഡിലേക്ക് മാറും. ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ഒരാള്‍ നില്‍ക്കേണ്ടി വരില്ല.
ഇത് കൂടാതെ കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കുന്നതിനായി ആര്‍സിഐ പ്രത്യേകം ഉപകരണം വികസിപ്പിച്ചിട്ടുണ്ട്. ‘നോട്ട്‌സ് ക്ലീന്‍’ എന്നാണ് ഇതിന് പേര്. ധ്രുവ്‌സ് കാബിനറ്റില്‍ കറന്‍സി നോട്ടിന്റെ ഒരു കെട്ട് അണുവിമുക്തമാക്കാന്‍ സാധിക്കുമെങ്കിലും നോട്ടുകള്‍ ഓരോന്നായി അണുവിമുക്തമാക്കാന്‍ പ്രയാസമാണ്. ഈ പ്രശ്‌നം മറികടക്കുന്ന ഉപകരണമാണ് നോട്ട്‌സ് ക്ലീന്‍.
ഒരു നോട്ടെണ്ണല്‍ യന്ത്രത്തിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. കറന്‍സി കെട്ടഴിച്ച് യന്ത്രത്തിന്റെ ഇന്‍പുട്ട് സ്ലോട്ടില്‍ വെച്ചാല്‍ നോട്ടുകള്‍ ഓരോന്നായി എടുത്ത് അള്‍്ട്രാ വയലറ്റ് പ്രകാശത്തിലൂടെ കടത്തിവിട്ട് അണുവിമുക്തമാക്കാന്‍ നോട്ട്‌സ് ക്ലീന്‍ ഉപകരണത്തിന് സാധിക്കും.