കല്യാൺ സിൽക്‌സിൽ ബൈ ത്രീ ഗെറ്റ് വൺ ഓഫർ !*  

തൃശൂര്‍: കല്യാണ്‍ സില്‍ക്​സില്‍​ ‘ബൈ ത്രീ ഗെറ്റ്​ വണ്‍’ ഓഫര്‍ ആരംഭിച്ചു. ഒരു ശ്രേണിയിലേയോ വ്യത്യസ്ത ശ്രേണികളിലേയോ നാല്​ വസ്ത്രങ്ങള്‍ മൂന്ന്​ എണ്ണത്തിന്റെ വിലയില്‍ സ്വന്തമാക്കാം. ‘ഈ ഓഫറിലൂടെ ഒരു കുടുംബത്തിന് ഇഷ്​ടമുള്ള നാല്​ വസ്ത്രങ്ങള്‍ മൂന്നെണ്ണത്തി​ന്റെ വിലയില്‍ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ഉല്‍പന്നങ്ങളില്‍ ഏറ്റവും വില കുറഞ്ഞത് സൗജന്യമായി ലഭിക്കും. ഈ മാസം 12ന് കല്യാണ്‍ സില്‍ക്​സി​ന്റെ കേരളത്തിലെ ഷോറൂമുകളില്‍ ആരംഭിച്ച ഓഫര്‍​ ഇതിനകം വസ്ത്രവിപണിയില്‍ തരംഗം സൃഷ്​ടിച്ചിട്ടുണ്ട്​ -കല്യാണ്‍ സില്‍ക്​സ്​ ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ഏറ്റവും പുതിയ കളക്ഷനുകള്‍ ഈ ഓഫറിലൂടെ സ്വന്തമാക്കാം.‍

കല്യാണ് സില്‍ക്സ് ഷോപ്പിങ്​ ആപ്​ ഗൂഗിള്‍ പ്ലേ സ്​റ്റോര്‍, ആപ്പിള്‍ സ്​റ്റോര്‍ എന്നിവയില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂട്ടി ഷോപ്പിങ്​ തീയതിയും സമയവും ഈ ആപ്​ ഉപയോഗിച്ച്‌ ബുക്ക് ചെയ്യാം. പ്രവേശന കവാടത്തില്‍ ടെംപറേച്ചര്‍ ചെക്ക്, സാനിറ്റൈസര്‍ സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച്‌ ഷോപ്പിങ്​ നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team