കാഡ്‌ബറി പുതിയ ലോഗോ മാറ്റം ഒരു മില്ലിയൻ ഡോളറിനു! എന്താണ് മാറ്റം?
1820 കളിൽ ജോണിന്റെ ചെറുമകനായ വില്യം കാഡ്ബറിയുടെ ഒപ്പ് അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കാഡ്‌ബറി ചോക്ലേറ്റ് ലോഗോ ഇന്ന് ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോൾ മോണ്ടെലസിന്റെ ഉടമസ്ഥതയിലുള്ള കാഡ്‌ബറി പുതിയ ലോഗോ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാവുന്നു.
50 വർഷമായി മാറ്റമില്ലാതെ തുടർന്ന ലോഗോയാണ് ഇപ്പോൾ ‘മാനവികതയുടെ തിരിച്ചു വരവ്” എന്ന രീതിയിൽ പുനഃസൃഷ്ടിക്കപ്പെടുന്നത് എന്ന് കാഡ്‌ബറി അവകാശപ്പെടുന്നു.
പുതിയ ലോഗോ അടുത്ത മാസം ഓസ്ട്രേലിയയിലും 2021 ൽ UK യിലും അവതരിപ്പിച്ചു തുടങ്ങും.
ലോഗോയിലേക്കു ഗ്ലാസിൽ നിന്നും പാൽ ഒഴുക്കുന്നതായി കാണിക്കുന്നതും മാറ്റുന്നതാനെന്നു കമ്പനി പറയുന്നു. റീ ബ്രാൻഡിംഗ് ചെയ്ത കമ്പനിക്ക് ഒരു മില്ലിയൻ ഡോളർ ചെലവഴിച്ചാണ് ഇത് ചെയ്തതെന്ന് PR വിദഗ്ദ്ധൻ മാർക്ക് ബോർക്കോവ്സ്കി പറഞ്ഞു. കാർഡ്‌ബറി വ്യക്തമായ സാമ്പത്തിക ബാധ്യത പുറത്തു വിട്ടിട്ടില്ല.
വൻ ചിലവിൽ റീ ബ്രാൻഡിംഗ് ചെയ്ത കാഡ്‌ബറിയുടെ പുതിയ ലോഗോയിൽ ചിലവിനു അനുയോജ്യമായ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെന്നും പഴയ കട്ടിയുള്ള എഴുത്തിൽ കട്ടി കുറക്കുകയും മാന്യമായ ഒരു ചെരിവ് നൽകുകയുമാണ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയയിൽ നിരൂപകർ കുറിക്കുന്നത്.
ഈ പുതിയ ലോഗോ മാറ്റം ബാറുകളെ കൂടുതൽ സ്വാഭാവികവും ആധികാരികവും ഉയർന്ന നിലവാരമുള്ളതുമാക്കി മാറ്റുമെന്ന് കാഡ്‌ബറി പറഞ്ഞു. ഒരു വർഷം മുമ്പ് ആരംഭിച്ച് എല്ലാ കാഡ്‌ബറി വിഷ്വൽ അസറ്റുകളെയും സ്പർശിച്ച വിശാലമായ ബ്രാൻഡ് പുതുക്കലിന്റെ ഭാഗമാണ് കാഡ്‌ബറി ലോഗോ പുനർരൂപകൽപ്പന എന്ന് കമ്പനി അവകാശപ്പെടുന്നു.