കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി!
കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്.46 ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത
കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്. 46 ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത
കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്. 46 ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തിന്റേത് ഒഴികെ മറ്റെല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ ബാങ്ക് കുറവ് വരുത്തി. ആഗസ്ത് 9 മുതലാണ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 2 കോടി രൂപയ്ക്ക് താഴെയുള്ള തുകകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ മാറ്റം ബാധകമാവുക.
Also Read : കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി; ദിവസം 70 രൂപ മാറ്റിവയ്ക്കൂ, നേടാം 9 ലക്ഷം
പുതുക്കിയ പലിശ നിരക്കുകള്‍
പുതുക്കിയ പലിശ നിരക്കുകള്‍
7 ദിവസങ്ങള്‍ മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 2.90 ശതമാനമാണ്. 46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.9 ശതമാനവും, 91 ദിവസങ്ങള്‍ മുതല്‍ 179 ദിവസങ്ങള്‍ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.95 ശതമാനവും, 1 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനവുമാണ് കാനറ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്.
Also Read : എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!
പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റുകളുടെ കുറവ്
പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റുകളുടെ കുറവ്
1 വര്‍ഷത്തിന് താഴെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റുകളുടെ കുറവാണ് കാനറ ബാങ്ക് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച് നിലവില്‍ ഈ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.10 ശതമാനമാണ്. അതേ സമയം, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 വര്‍ഷം മെച്യൂരിറ്റി കാലയളവുള്ള സ്ഥിര നിക്ഷേപങ്ങളുടേയും പലിശ നിരക്കില്‍ കാനറ ബാങ്ക് 25 ബേസിസ് പോയിന്റുകളുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഈ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.25 ശതമാനം വീതമാണ്.
കാനറ ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒറ്റ നോട്ടത്തില്‍
കാനറ ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒറ്റ നോട്ടത്തില്‍
7 ദിവസങ്ങള്‍ മുതല്‍ 45 ദിവസങ്ങള്‍ വരെ – 2.90 ശതമാനം
46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെ – 3.90 ശതമാനം
91 ദിവസങ്ങള്‍ മുതല്‍ 179 ദിവസങ്ങള്‍ വരെ – 3.95 ശതമാനം
180 ദിവസങ്ങള്‍ മുതല്‍ 1 വര്‍ഷത്തില്‍ താഴെ – 4.40 ശതമാനം
1 വര്‍ഷത്തേക്ക് – 5.10 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ – 5.10 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ – 5.10 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ – 5.25 ശതമാനം
5 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷം വരെ – 5.25 ശതമാനം
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക്
കാനറ ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കിലെ പുതുക്കിയ ഭേദഗതികള്‍ പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാനറ ബാങ്ക് നല്‍കുന്നത് 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ് നല്‍കുന്നത്. 180 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ മെച്യൂരിറ്റിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകരേക്കാളും 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നത് മൂന്നു മടങ്ങ്
ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നത് മൂന്നു മടങ്ങ്
ഈ സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം മൂന്നു മടങ്ങ് വര്‍ധിച്ച് 1,177.47 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 406.24 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലായിരുന്നു സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 20,685.91 കോടി രൂപയായിരുന്നു ബാങ്കിന്റെ വരുമാനം. ഈ വര്‍ഷം അതേ കാലയളവില്‍ വരുമാനം 21,210.06 രൂപയായി ഉയര്‍ന്നു.