കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍!
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ പ്രതിനിധികളുമായുളള ഏഴാം വട്ട ചര്‍ച്ചയില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. 41 കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രവുമായുളള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളിലും എന്തിനെക്കുറിച്ചാണ് വിമര്‍ശനമുളളത് എന്നത് വ്യക്തമാക്കാന്‍ കേന്ദ്രം കര്‍ഷകരുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമത്തിലെ ഓരോ വ്യവസ്ഥകളും പ്രത്യേകം പ്രത്യേകമായി എടുത്ത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും മറിച്ച് കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ വരുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്